ചാലിയം: മലേറിയ ബാധിച്ച് യുവാവ് മരിച്ചു. ചാലിയം കോലന്തറമ്മല്‍ പരേതനായ ഹുസൈന്റെ മകന്‍ മൊയ്തീന്‍കുട്ടിയാണ്(40) മരിച്ചത്. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിര്‍മാണത്തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. സ്വകാര്യ ആസ്?പത്രിയിലും മെഡിക്കല്‍ കോളേജ് ആസ്?പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹറ. ഭാര്യ: അസ്മ. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ഹിശാം, അഫ്‌സല്‍. സഹോദരങ്ങള്‍: മുജീബ്, നാദിറ.