ബേപ്പൂര്‍ ഫെസ്റ്റിനു ഫറോക്ക് ഒരുങ്ങി-മാതൃഭൂമി

വ്യവസായ വാണിജ്യ പ്രദര്‍ശനവും കലാസാംസ്‌കാരിക സായാഹാനങ്ങളും ഭക്ഷ്യമേളയും ഒന്നിക്കുന്ന ബേപ്പൂര്‍ഫെസ്റ്റ് 2010-നെ വരവേല്ക്കാന്‍ ഫറോക്ക് ഒരുങ്ങി.ഇതിനായി നല്ലൂര്‍ മിനിസ്റ്റേഡിയത്തില്‍ കൂറ്റന്‍ പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു.

സാസ്ഥാന -പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കം172 സ്റ്റാളുകളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്.പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ,കെ,എം.എം,എല്‍,സിഡ്‌കോ,കേരളാ ഹാന്‍ഡിക്രൈഫ്റ്റ് കോര്‍പ്പറേഷന്‍,ഹാന്‍ഡ്‌ലും കോപ്പറേറ്റീവ് സൊസൈറ്റി,ഹാന്‍ഡ്‌വീവ്,കെല്പാം,ഖാദി&വില്ലേജ് ഇന്‍ഡസ്ട്രീസ്,സ്റ്റീല്‍ കോപ്ലക്‌സ്, എന്നിവയുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകളും,ബേപ്പൂര്‍മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലേയും കോര്‍പ്പറേഷനിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ട നല്ലളം-ചെറുവണ്ണൂരിലെയും കുടുംബശ്രീകള്‍ ഉത്പാതിപ്പിക്കുന്ന വിവിധതരം ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ടാകും.       ചെറുവണ്ണൂര്‍ മേഖലയിലെ പാദരക്ഷായൂണിറ്റുകള്‍ ഒരുക്കുന്ന പാദരക്ഷയുടെ വിപുലമായ ശേഖരം മേളയുടെ പ്രത്യേകതയായിരിക്കും

ഭക്ഷണപ്രിയര്‍ക്കായി നാവില്‍ രുചിയൂറുന്ന വിഭവങ്ങളുമായി 10 സ്റ്റാളുകളുണ്ട്.ബിരിയാണി,അറേബ്യന്‍ ഫുഡ്,മലബാര്‍ പലഹാരങ്ങള്‍,തട്ടുകട വിഭവങ്ങള്‍,പായസം,ബജികള്‍,കടല്‍ വിഭവങ്ങള്‍,ഐസ്‌ക്രീം,ശീതളപാനീയങ്ങള്‍,വെജിറ്റേറിയന്‍ ദോശ,എന്നിവയായിരിക്കും ഇവിടെ വിളമ്പുക.കടലുണ്ടിയിലെ ടോപ്‌ടേസ്റ്റ് ഒരുക്കുന്ന അറുപതോളം ബിരിയാണി ഇനങ്ങള്‍ ലഭിക്കും.

19-ന് മേള ഉദ്ഘാടനം ചെയ്യും.18,19 തിയ്യതികളില്‍ മേളയുടെ ഭാഗമായി യുദ്ധക്കപ്പല്‍ സന്ദര്‍ശനം,എയര്‍ ഷോ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *