ഭക്ഷണശാലയ്ക്ക് നേരേ കല്ലേറ്; നാലുപേര്‍ക്കെതിരെ കേസ്‌

കടലുണ്ടിക്കടവില്‍ ഭക്ഷണശാലയ്ക്ക് കല്ലെറിയുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ഫറോക്ക് പോലീസ് കേസെടുത്തു. കടലുണ്ടിനഗരം പാണ്ടിവീട്ടില്‍ ഇര്‍ഫാന്‍ (20), ആനങ്ങാടി വലിയപീടിയേക്കല്‍ മുബശീര്‍ (18), ചെട്ടിപ്പടി കു ഞ്ഞാലിന്റെ പുരയ്ക്കല്‍ റിഷാദ് (18), അരിയല്ലൂര്‍ കിഴക്കെപുരയ്ക്കല്‍ മുഹമ്മദ് അനീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച ഈ ഭക്ഷണശാലയ്ക്ക് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഭക്ഷണശാല അടിച്ചുതകര്‍ത്തു. ഞായറാഴ്ച ഉച്ചയോടെ വീണ്ടും ഒരു സംഘമാളുകള്‍ എത്തി ഭക്ഷണശാലയ്ക്കുനേരേ കല്ലെറിഞ്ഞു. തുടര്‍ന്ന് ഉടമ […]

Read more

ഉമ്മാത്തുട്ടി

ചാലിയം: കടുക്കബസാര്‍ ഗവ. എല്‍.പി.സ്‌കൂളിന് സമീപം വയലിത്തൊടി പരേതനായ ടി.ഡി. മുഹമ്മദിന്റെ ഭാര്യ പിലാത്തോട്ടത്തില്‍ ഉമ്മാത്തുട്ടി (85) അന്തരിച്ചു. മക്കള്‍: മൊയ്തീന്‍കോയ, ബീഫാത്തിമ, റംല. മരുമക്കള്‍: പാണ്ടികശാല സുബൈര്‍ (പെരിങ്ങാവ്), കോന്തേടത്ത് ഖദീജ (ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, കൂട്ടുമൂച്ചി, വള്ളിക്കുന്ന്). സഹോദരങ്ങള്‍: മുഹമ്മദ്‌കോയ, പരേതനായ കുട്ടിഹസന്‍കുട്ടി

Read more

കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ

ചാലിയം: മുല്ലപ്പള്ളി റോഡില്‍ കുന്നത്ത്്പടിക്ക് സമീപം മൂത്തേടത്ത് കുന്നത്ത് പരേതനായ കോയട്ടിയുടെ ഭാര്യ കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ (83) അന്തരിച്ചു. മക്കള്‍: ഹംസ, ഉമ്മര്‍ക്കോയ (അല്‍ഹിദാദ, ജിദ്ദ), ഖദീജ, ബീഫാത്തിമ, നഫീസ. മരുമക്കള്‍: അബ്ദുല്‍ഖാദിര്‍ (ചെറുവണ്ണൂര്‍), മൊയ്തീന്‍ (കരുവന്‍തിരുത്തി), മമ്മാദിയക്കുട്ടി (ഖദീജ), മൈമൂന, പരേതനായ അബൂബക്കര്‍.  

Read more

ലക്ഷ്മി

മണ്ണൂര്‍: പ്രബോധനി നഗറില്‍ ചേലൂകുപ്പാടന്‍ വിജയന്റെ ഭാര്യ ലക്ഷ്മി (50) അന്തരിച്ചു. മക്കള്‍: ഷിജിന്‍, മനു. സഞ്ചയനം ബുധനാഴ്ച.

Read more

പുരുഷോത്തമന്‍

കടലുണ്ടി: ഇടച്ചിറ മണ്ണൂര്‍ കൃഷ്ണ എ.യു.പി. സ്‌കൂളിന് സമീപം വരയില്‍ താഴത്തുവീട്ടില്‍ പുരുഷോത്തമന്‍ (66) അന്തരിച്ചു. ചാലിയം ഉമ്പിച്ചിഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: ഓണത്തറ സുജാത. മക്കള്‍: സുജിത്ത്, പരേതനായ പ്രജിത്ത്. സഹോദരങ്ങള്‍: ചോയി, യശോദ, കൗസല്യ, ഭാര്‍ഗവി, ഇന്ദിര, പരേതനായ ഉണ്ണികൃഷ്ണന്‍ (കാലിക്കറ്റ് സര്‍വകലാശാല).

Read more