എന്റെ കേരളം പ്രദര്‍ശന വിപണന മേള:പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികവു പുലര്‍ത്തിയ വകുപ്പുകള്‍ക്കും മികച്ച ഘോഷയാത്രക്കുമുള്ള പുരസ്‌കാരങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. 

മികച്ച സ്റ്റാള്‍, മികച്ച ജനകീയ സ്റ്റാള്‍, മികച്ച തീം സ്റ്റാള്‍,മികച്ച ആക്ടിവിറ്റി സ്റ്റാള്‍, മികച്ച ഘോഷയാത്ര ടീം, മികച്ച ഘോഷയാത്ര (പങ്കാളിത്തം) എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

മികച്ച സ്റ്റാള്‍ വിഭാഗത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഒന്നാം സ്ഥാനവും കേരള സംസ്ഥാന ഐ ടി മിഷന്‍ അക്ഷയ പ്രോജക്ട് രണ്ടാം സ്ഥാനവും കൃഷി വകുപ്പ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മികച്ച ജനകീയ സ്റ്റാളിനുള്ള പുരസ്‌കാരം ജില്ലാ മെഡിക്കല്‍ ഓഫീസും(ആരോഗ്യം) കരസ്ഥമാക്കി. മികച്ച തീം സ്റ്റാള്‍ വിഭാഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം സ്ഥാനവും കെ.എസ്.ഇ.ബി രണ്ടാം സ്ഥാനവും ജല വിഭവ വകുപ്പ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ആക്ടിവിറ്റി സ്റ്റാളിനുള്ള പുരസ്‌കാരം കായിക കേരളം ഒന്നാം സ്ഥാനവും കേരള പോലീസ്, ജില്ലാ ശുചിത്വ മിഷന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

മികച്ച ഘോഷയാത്ര ടീമില്‍ ടൗണ്‍ ബാങ്ക് ഒന്നാം സ്ഥാനവും കെഎസ്ഇബി രണ്ടാം സ്ഥാനവും കക്കോടി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഘോഷയാത്രയില്‍ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരം കുടുംബശ്രീ ജില്ലാ മിഷനും കരസ്ഥമാക്കി. മേളയിലെ ക്രിയാത്മകളായ സംഭാവനകള്‍ക്ക് സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ കെ അബ്ദുല്‍ ഹക്കീം, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

ചടങ്ങില്‍ എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ഇ കെ വിജയന്‍, പിടിഎ റഹീം, ലിന്റോ ജോസഫ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *