മൊയ്തീന്‍കുട്ടി

ചാലിയം: മലേറിയ ബാധിച്ച് യുവാവ് മരിച്ചു. ചാലിയം കോലന്തറമ്മല്‍ പരേതനായ ഹുസൈന്റെ മകന്‍ മൊയ്തീന്‍കുട്ടിയാണ്(40) മരിച്ചത്. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിര്‍മാണത്തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. സ്വകാര്യ ആസ്?പത്രിയിലും മെഡിക്കല്‍ കോളേജ് ആസ്?പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹറ. ഭാര്യ: അസ്മ. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ഹിശാം, അഫ്‌സല്‍. സഹോദരങ്ങള്‍: മുജീബ്, നാദിറ.

ബാലകൃഷ്ണപ്പണിക്കര്‍

കടലുണ്ടി :വട്ടപ്പറമ്പ് പഴഞ്ചണ്ണൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് കണ്ണഞ്ചേരി തച്ചട്ട് ബാലകൃഷ്ണ പണിക്കര്‍ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന്. തമിഴ്‌നാട് പൊലീസിലായിരുന്നു. ഭാര്യ: ശാരദയമ്മ. മക്കള്‍: മോഹന്‍ദാസ്, സുഷമകുമാരി, പ്രസന്നകുമാരി. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ഹരിദാസന്‍ (ഫെഡറല്‍ ബാങ്ക്, ചാലിയം), രേണുക.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *