കടലുണ്ടിയില്‍ ഇന്ന് സര്‍വകക്ഷിയോഗം
July 28, 2020
സമ്പര്‍ക്കത്തിലൂടെ കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ചു. രാവിലെ പത്തരയ്ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത 20ാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ബികെ റോഡ്, കുണ്ടനാരി റോഡ്, തടത്തില്‍ റോഡ്, കക്കാട്ട് തറ നടപ്പാത എന്നിവ ഇതിനകം അടച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കൂടുതല്‍ പേരിലേക്ക് അസുഖം പടര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. സ്രവ സാംപിളുകളുടെ പരിശോധനാഫലം കൂടി പുറത്തുവന്നാലേ ചിത്രം വ്യക്തമാകൂ.
Follow us
We will keep you updated