പഞ്ചായത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടെന്ന് റിപ്പോര്‍ട്ട്

പഞ്ചായത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൂചന. . കഴിഞ്ഞ ദിവസം 20ാം വാര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗിയുമായുള്ള സന്പര്‍ക്കത്തിലൂടെയാണ് അഞ്ച് പേര്‍ക്ക് അസുഖം വന്നിട്ടുള്ളതെന്ന് കരുതുന്നു.
പന്തീരങ്കാവ് സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ സ്ത്രീയ്ക്കും അവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതായി സൂചനയുണ്ട്.. മണ്ണൂര്‍ വളവിലെ മെറ്റല്‍ ഷോപ്പിലെ രോഗിയുമായുള്ള സന്പര്‍ക്കത്തിലൂടെയാണ് എട്ടാമത്തെ കേസ് എന്നാണ് റിപ്പോര്‍ട്ട്.
കേസുകള്‍ ഔദ്യോഗിക കണക്കിലെത്തുന്നതിന് സര്‍ക്കാറിന് ചില നടപടി ക്രമങ്ങള്‍ ബാക്കിയുണ്ട്. അതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. പോസിറ്റീവ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനകം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റുകളിലാണ് എട്ടോളം പേരെ പോസിറ്റീവായി കണ്ടെത്തിയത്. മനോരമ പ്രസിദ്ധീകരിച്ച സ്റ്റോറിയുടെ ലിങ്ക് https://www.manoramaonline.com/district-news/kozhikode/2020/07/28/kozhikode-kadalundy-ward-20.html
ഇത് കൂടാതെ മറ്റൊരു സുപ്രധാന അറിയിപ്പും പുറത്തു വന്നിട്ടുണ്ട്. ജൂലായ് 25ന് കടലുണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയവര്‍ ആരോഗ്യ പ്രവര്‍ത്തരുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്.

സന്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് അസുഖം പകരുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അത്യാവശ്യമാണെങ്കില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മതി. മാസ്ക് ധരിയ്ക്കാനും കൈകള്‍ ഇടക്കിടെ വൃത്തിയാക്കാനും മറക്കരുത്. സാമൂഹിക അകലത്തിലൂടെ മാത്രമേ അസുഖത്തെ പിടിച്ചു നിര്‍ത്താനാകൂ.
അലെര്‍ട്ടുകള്‍ വാട്സ് ആപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകൂ.
https://chat.whatsapp.com/HZKBsljmF0e7e1ZXOMnUq5

Follow us
We will keep you updated
ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുൻപ് ആധികാരികമായി ഇങ്ങനെ എഴുതുന്നത് ശരിയാണോ ???
ഈ ന്യൂസ് headline വെച്ചു പലതരം വ്യാജവാർത്തകൾ ആണ് പരക്കുന്നത് !!!
അരുണ്‍ വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അത് കൊടുത്തത്. കൊടുക്കുന്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ടില്ലെന്ന് ആ വാര്‍ത്തയില്‍ തന്നെ പറയുകയും ചെയ്തിരുന്നു. ആ വാര്‍ത്തയില്‍ തെറ്റില്ലെന്ന് കടലുണ്ടിക്കാരനായ അരുണിന് നല്ലതുപോലെ അറിയുകയും ചെയ്യാം. സര്‍ക്കാര്‍ പ്രഖ്യാപനം വന്നപ്പോള്‍ ആ നന്പര് ഉള്‍പ്പെടുത്താത് കണ്ട് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. വാര്‍ത്ത ശരിയാണ്. അതേ സമയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് കൊടുക്കുന്നതാണ് നല്ലതെന്ന വാദത്തെ അംഗീകരിക്കുകയും ആ രീതി ഫോളോ ചെയ്യുകയും ചെയ്യും. ഇന്നു രാവിലെ ഇറങ്ങിയ മനോരമ പത്രത്തിലും ഈ വാര്‍ത്ത വന്നിട്ടുണ്ട്. പ്രഖ്യാപനം വൈകുന്നേരം വരാന്‍ പോകുന്നേയുള്ളൂ. പിന്നെ നേരത്തെ തിരിച്ചറിഞ്ഞ കേസ് ഇതുവരെ ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം. കൊവിഡ് പോലെയുള്ള കേസായതിനാല്‍ അരുണ്‍ ഉയര്‍ത്തിയ വാദം ശരിയാണ്. അതുകൊണ്ട് ഇന്നു മുതല്‍ അങ്ങനെ കൊടുക്കുന്നില്ല. അതേ സമയം മുഴുവന്‍ നന്പറുകളും പറയാതിരിക്കുന്ന സംഭവം കേരളം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നതും കൂട്ടി വായിക്കണം.കടലുണ്ടിയിലെ തന്നെ കണ്‍ഫേം ചെയ്ത കേസ് എവിടെ?
https://www.manoramaonline.com/district-news/kozhikode/2020/07/28/kozhikode-kadalundy-ward-20.html
സംഗതി മനോരമയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനി എത്രയും വേഗം സത്യം ആളുകളോട് പറയുകയാണ് നല്ലത്.. അല്ലാതെ ഒളിച്ചുവെയ്ക്കുകയല്ല വേണ്ടത്.