കടലുണ്ടിയിലെത്തുന്ന ദേശാടനപക്ഷികള്‍ വീണ്ടും കുറഞ്ഞു
March 17, 2013
വള്ളിക്കുന്ന്: കടലുണ്ടി പക്ഷി സങ്കേതത്തില്‍ അതിഥികളായെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ഇത്തവണയും കുറവ്. കാലാവസ്ഥാ വ്യതിയാനവും പക്ഷിസങ്കേതത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യത്തിന്‍െറ വര്‍ധനയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വലിയ തോതില്‍ പ്ളാസ്റ്റിക് മാലിന്യമാണ് പക്ഷി സങ്കേതത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.
അറബിക്കടലും കടലുണ്ടി പുഴയും കൂടിച്ചേരുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിക്കടവ് അഴിയോട് ചേര്‍ന്ന പക്ഷി സങ്കേതത്തിലാണ് നേരത്തെ വന്‍ തോതില്‍ ദേശാടനപക്ഷികള്‍ എത്തിയിരുന്നത്. read madhyamam

Follow us
We will keep you updated