ഫറോക്ക്: ബേപ്പൂര്‍ ഫെസ്റ്റ് ഡിസംബര്‍ 19 മുതല്‍ 26 വരെ ഫറോക്ക് നല്ലൂര്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കും. വ്യവസായ വകുപ്പും ബേപ്പൂര്‍ മണ്ഡലം ഡവലപ്‌മെന്റ് മിഷനും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും ചേര്‍ന്നാണ് എട്ടു ദിവസത്തെ മേള സംഘടിപ്പിക്കുന്നത്. വ്യവസായ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ചെറുകിട-സഹകരണ-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒട്ടേറെ പ്രദര്‍ശന-വില്‍പനസ്റ്റാളുകള്‍ മേളയിലുണ്ടാകും. വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കുന്ന ഭക്ഷ്യമേള, ഫുഡ് കോര്‍ട്ട്, വിനോദോപാധികള്‍, സമ്മാന പദ്ധതി എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഫെസ്റ്റിന്റെ വിജയത്തിനു വേണ്ടി ചേര്‍ന്ന സംഘാടക സമിതി രൂപീകരിച്ചു.