ധര്‍ണ നടത്തി-മാതൃഭൂമി
ഒലിപ്രംകടവ് കടലുണ്ടി ഇന്റര്‍ ലിങ്കിങ്ങ് സംവിധാനം പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് സോഷ്യലിസ്റ്റ് യുവജനത കടലുണ്ടി പഞ്ചായത്ത് കമ്മിറ്റി കെ.എസ്.ഇ.ബി. മണ്ണൂര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് എം.കെ.പ്രേംനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സുധീഷ് വഴഞ്ചന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോയിന്‍കുട്ടി, ഹുസൈന്‍കുട്ടി, പി.പി.സുനില്‍കുമാര്‍, പി.കൃഷ്ണദാസന്‍, കെ.പി.മനോജ്കുമാര്‍, പി.എന്‍.സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു. കെ.അജിത് സ്വാഗതവും എ.പി.ശിവദാസന്‍ നന്ദിയും പറഞ്ഞു. ടി.എന്‍.ഷെറീഫ്, ഷിജിത്ത് പിന്‍പുറത്ത്, എ.പി.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കടലുണ്ടിയിലെ വൈദ്യുതി പ്രശ്‌നപരിഹാരത്തിനായി സുനാമി ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഒലിപ്രംകടവ് കടലുണ്ടി ഇന്റര്‍ ലിങ്കിങ് സംവിധാനം സ്ഥാപിച്ചത്.