‍മണ്ണൂര്‍ വളവിലെ സ്വകാര്യ സ്ഥാപനം സന്ദര്‍ശിച്ചവര്‍ ക്വാറന്‍റൈനില്‍ പോകണം

മണ്ണൂര്‍ വളവിലെ സ്വകാര്യ സ്ഥാപനത്തില്‍ 15, 17, 20, 21 തിയ്യതികളില്‍ സന്ദര്‍ശിച്ചവര്‍ ക്വാറന്‍റൈനില്‍ പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മെറ്റല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 64 ഓളം പേര്‍ ക്വാറന്‍റൈനില്‍ ആയിട്ടുണ്ടെന്നാണ് വിവരം. മുന്നൂറിലധികം വരുന്ന ആളുകളുടെ മറ്റൊരു ലിസ്റ്റും തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ചേലേന്പ്ര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രൈമറി കോണ്‍ടാക്ട് ആണെങ്കിലും ഭൂരിഭാഗം പേരെയും നിരീക്ഷണത്തിലാണ് ആക്കിയിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ കാണിയ്ക്കുകയാണെങ്കില്‍ മാത്രം പരിശോധനയ്ക്ക് വിധേയമാക്കും. സാധാരണ ഗതിക്ക് ഏഴ് മുതല്‍ പത്തു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കാനാണ് സാധ്യത.

കൊവിഡിനെതിരേ പ്രതിരോധമാണ് വേണ്ടത്. മാസ്ക് ധരിയ്ക്കുകയും കൈകള്‍ നിരന്തരം ശുദ്ധീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും മാത്രമാണ് ഇതിനുള്ള പരിഹാരം. പേടിയല്ല വേണ്ടത്, കരുതലാണ്.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *