കോവിഡ് പ്രതിരോധത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

കേരള ഗവൺമെന്‍റ് സംസ്ഥാന വ്യാപകമായി നടത്തുന്ന സി എഫ് എൽ റ്റി സെന്‍ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്. സന്നദ്ധരായ വ്യക്തികൾ താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

https://tinyurl.com/sssscfltc

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

  1. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ്‌ പ്രഥമ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തല്‍പരരായവര്‍ മാത്രം ഈ ഫോം പൂരിപ്പിക്കുക.
  2. ആവശ്യമായ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.
  3. ആവശ്യമെങ്കിൽ സര്‍ക്കാര്‍ ക്വാറൻറ്റീൻ കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാക്കുന്നതാണ്.
  4. സേവന കാലയളവില്‍ ഭക്ഷണവും, താമസ സൗകര്യവും സജ്ജീകരിക്കും.
  5. പ്രായ പരിധി : 20-50 വയസ്.
  6. മെഡിക്കല്‍ വിഭാഗത്തില്‍ സേവന തൽപരർ അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കേണ്ടതാണ്.
  7. നിലവില്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ തീര്‍ച്ചയായും www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
  8. ഇത് പൂര്‍ണമായും സന്നദ്ധ സേവനമാണ്.

9 .കൂടുതൽ വിവരങ്ങൾക്ക് www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *