കടലുണ്ടി വാവുത്സവത്തിന് കൊടിയേറി
തുലാം മാസത്തിലെ അമാവാസി ദിനത്തിലാണ് കടലുണ്ടി വാവുത്സവം നടക്കുന്നത്. ദീപാവലിയ്ക്ക് അടുത്ത ദിവസം. ഇത്തവണ ഒക്ടോബര്‍ 28 തിങ്കളാഴ്ചയാണ് ഉത്സവം. വാവുത്സവം എന്നത് പ്രത്യേകിച്ച് ഒരു മതത്തിന്റെ ഉത്സവമല്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. നാടിന്റെ ഉത്സവമായാണ് എല്ലാക്കൊല്ലവും വാവുത്സവം നടക്കുന്നത്. ജാതി മത ഭേദമന്യേ നാട്ടുകാരെല്ലാം ഒത്തുകൂടുന്ന ഉത്സവം.
ചടങ്ങുകളും ആചാരങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോള്‍ ബന്ധുക്കളുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഒത്തുചേരലാണ് ഈ ഉത്സവം. മതപരമായിട്ടാണെങ്കിലും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കടലുണ്ടി വാവുത്സവം. മലബാര്‍ മേഖലയിലെ ഉത്സവകാലത്തിന്റെ ആരംഭമായി വാവുത്സവത്തെ കണക്കാക്കുന്നു. പേടിയാട്ട് ഭഗവതിയുടെ ഉത്സവത്തോടെ ഒരു വര്‍ഷത്തെ ഉത്സവങ്ങള്‍ക്ക് തുടക്കമാവുകയാണ്.
ചാതോപ്പന് എന്ന് വിളിപ്പേരുള്ള ജാതവേദനേയും അമ്മത്തമ്പുരാട്ടിയേയും കടപ്പുറത്ത് നിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ച് കൊണ്ടുവരുന്നതാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങ്. ദേവിയെ കടല്തിരയില് കുളിപ്പിച്ച സര്‍വ്വാഭരണവിഭൂഷിതയായി ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. എന്നാല്‍ മകന് ദേവിയുടെ സഹോദരിയും കളിയാട്ടക്കാവിലെ ഭഗവതിയുമായ ചെറിയമ്മയുടെ അടുത്തുപോയി മദ്യവും മാംസവും കഴിച്ചത് അശുദ്ധി വരുത്തിയെന്നും, ആയതിനാല്‍ ദേവി മകനെ തന്റെ അടുത്തേക്ക് അടുപ്പിക്കില്ലെന്നും വിശ്വാസം.
മലബാറിലെ ഉത്സവങ്ങളുടെ കൊടിയിറക്കമാണ് കളിയാട്ടക്കാവിലെ ഉത്സവം. പേരുകേട്ട ഉത്സവം നടക്കുന്നത് ഇടവപ്പാതിയ്ക്ക് മുന്നോടിയായാണ്. അടുത്തവര്‍ഷത്തെ കൃഷിയ്ക്കുള്ള എല്ലാ സാധനസാമഗ്രികളും വിത്തുകളും തൈകളുമടക്കം കളിയാട്ടക്കാവില്‍ ലഭിക്കും. കളിയാട്ടം ചളിയാട്ടം എന്ന ചൊല്ല് തന്നെ നിലവിലുണ്ട്. ഉത്സവത്തിന് ശേഷം മഴക്കാലത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന ചൊല്ലാണിത്.
Follow us
We will keep you updated