ഒടുവില്‍ ജപ്പാന് കുടിവെള്ളമെത്തുന്നു
December 11, 2014

ജപ്പാന് കുടിവെള്ള പദ്ധതിയെ കുറിച്ചറിയാത്തവര്‍ കുറവായിരിക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ തുടങ്ങിയ പദ്ധതി വന്‍ യാത്രാദുരിതമാണ് നാട്ടുകാര്‍ക്ക് തീര്‍ത്തിരുന്നത്. റോഡായ റോഡെല്ലാം കുത്തിപൊളിച്ചതോടെ ഈ പേര് ജനങ്ങളുടെ മനസ്സില്‍ നല്ലതു പോലെ ഇരിപ്പുറപ്പിച്ചു.
ഇപ്പോള്‍ ഏറെ സന്തോഷകരമായ ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. പെരുവണ്ണാമുഴിയിലെ പരീക്ഷണ പമ്പിങ് ആരംഭിച്ചിരിക്കുന്നു. കോഴിക്കോട് കോര്പ്പറേഷന് പരിധിക്കുള്ളിലും ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, തലക്കുളത്തൂര്‍, കടലുണ്ടി പഞ്ചായത്തുകളിലും വെള്ളിമെത്തിക്കാനുള്ള പദ്ധതിയാണിത്.

Follow us
We will keep you updated