പഞ്ചായത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടെന്ന് റിപ്പോര്‍ട്ട്
പഞ്ചായത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൂചന. . കഴിഞ്ഞ ദിവസം 20ാം വാര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗിയുമായുള്ള സന്പര്‍ക്കത്തിലൂടെയാണ് അഞ്ച് പേര്‍ക്ക് അസുഖം വന്നിട്ടുള്ളതെന്ന് കരുതുന്നു.
പന്തീരങ്കാവ് സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ സ്ത്രീയ്ക്കും അവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതായി സൂചനയുണ്ട്.. മണ്ണൂര്‍ വളവിലെ മെറ്റല്‍ ഷോപ്പിലെ രോഗിയുമായുള്ള സന്പര്‍ക്കത്തിലൂടെയാണ് എട്ടാമത്തെ കേസ് എന്നാണ് റിപ്പോര്‍ട്ട്.
കേസുകള്‍ ഔദ്യോഗിക കണക്കിലെത്തുന്നതിന് സര്‍ക്കാറിന് ചില നടപടി ക്രമങ്ങള്‍ ബാക്കിയുണ്ട്. അതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. പോസിറ്റീവ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനകം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റുകളിലാണ് എട്ടോളം പേരെ പോസിറ്റീവായി കണ്ടെത്തിയത്. മനോരമ പ്രസിദ്ധീകരിച്ച സ്റ്റോറിയുടെ ലിങ്ക് https://www.manoramaonline.com/district-news/kozhikode/2020/07/28/kozhikode-kadalundy-ward-20.html
ഇത് കൂടാതെ മറ്റൊരു സുപ്രധാന അറിയിപ്പും പുറത്തു വന്നിട്ടുണ്ട്. ജൂലായ് 25ന് കടലുണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയവര്‍ ആരോഗ്യ പ്രവര്‍ത്തരുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്.
സന്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് അസുഖം പകരുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അത്യാവശ്യമാണെങ്കില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മതി. മാസ്ക് ധരിയ്ക്കാനും കൈകള്‍ ഇടക്കിടെ വൃത്തിയാക്കാനും മറക്കരുത്. സാമൂഹിക അകലത്തിലൂടെ മാത്രമേ അസുഖത്തെ പിടിച്ചു നിര്‍ത്താനാകൂ.
അലെര്‍ട്ടുകള്‍ വാട്സ് ആപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകൂ.
https://chat.whatsapp.com/HZKBsljmF0e7e1ZXOMnUq5
Follow us
We will keep you updated