ചാലിയം കപ്പല്‍ രൂപകല്പന കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു
ഒരു വര്‍ഷത്തിലേറെയായി നിശ്ചലാവസ്ഥയിലായിരുന്ന ചാലിയത്തെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന കേന്ദ്രത്തിന് പുതു ജീവന്‍. പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കാന്‍ നവംബര്‍ പകുതിയോടെ ടെന്‍ഡര്‍ ക്ഷണിക്കും. കിറ്റ്‌കോ, വാപ്‌കോസ്, ആര്‍.ഐ.ടി.ഇ.എസ്. ഉള്‍പ്പെടെ പതിനഞ്ചിലധികം കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിക്കുക.
കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചുകഴിഞ്ഞാലുടന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നിര്‍മാണത്തിനുള്ള നടപടി ആരംഭിക്കും. ആറുമാസം കൊണ്ട് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈയിലെ മസഗോണ്‍ഡോക്ക് അധികൃതര്‍ പറഞ്ഞു. ഒന്നരവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി കപ്പല്‍ രൂപകല്‍പ്പന കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. read mathrubhumi full news 20102012
Follow us
We will keep you updated