ഭക്ഷണശാലയ്ക്ക് നേരേ കല്ലേറ്; നാലുപേര്‍ക്കെതിരെ കേസ്
April 21, 2014
കടലുണ്ടിക്കടവില്‍ ഭക്ഷണശാലയ്ക്ക് കല്ലെറിയുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ഫറോക്ക് പോലീസ് കേസെടുത്തു.
കടലുണ്ടിനഗരം പാണ്ടിവീട്ടില്‍ ഇര്ഫാന് (20), ആനങ്ങാടി വലിയപീടിയേക്കല്‍ മുബശീര്‍ (18), ചെട്ടിപ്പടി കു ഞ്ഞാലിന്റെ പുരയ്ക്കല്‍ റിഷാദ് (18), അരിയല്ലൂര്‍ കിഴക്കെപുരയ്ക്കല്‍ മുഹമ്മദ് അനീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച ഈ ഭക്ഷണശാലയ്ക്ക് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചിരുന്നു.
തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഭക്ഷണശാല അടിച്ചുതകര്‍ത്തു. ഞായറാഴ്ച ഉച്ചയോടെ വീണ്ടും ഒരു സംഘമാളുകള്‍ എത്തി ഭക്ഷണശാലയ്ക്കുനേരേ കല്ലെറിഞ്ഞു. തുടര്‍ന്ന് ഉടമ കടലുണ്ടിക്കടവ് പച്ചാത്ത് വീട്ടില്‍ ബാലകൃഷ്ണന് ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Mathrubhumi 21-04-2014

Follow us
We will keep you updated