ഫറോക്ക് കരുവന്തിരുത്തി ജലവിതരണക്കുഴല്‍ സ്ഥാപിക്കല്‍: ഉദ്ഘാടനം
February 18, 2011
ഫറോക്ക്- കരുവന്തിരുത്തി വില്ലേജുകള്ക്കുവേണ്ടിയുള്ള ശുദ്ധജലപദ്ധതിയുടെ
വിതരണകുഴല് സ്ഥാപിക്കല്‍ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന് ഉദ്ഘാടനം
ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കരുവന്തിരുത്തി മ0ത്തില്‍ പാടത്ത് നടക്കുന്ന
ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം അധ്യക്ഷത വഹിക്കും.
ചീക്കോട് സമഗ്ര ശുദ്ധജലവിതരണപദ്ധതിയുടെ ഭാഗമായാണ് ഫറോക്ക്
കരുവന് തിരുത്തി പദ്ധതി നടപ്പാക്കുന്നത്. ചീക്കോട് പദ്ധതിയുടെപ്രധാന ഘടകങ്ങളായ
കിണര്‍ , പമ്പ്ഹൗസ് , പമ്പിങ്ങ് മെയിന്‍, 23.89 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണശേഷി
എന്നിവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ മാന്ദ്യ വിരുദ്ധ പാക്കേജില്‍പ്പെടുത്തി ജലവിതരണ
പെപ്പുകള്‍ സ്ഥാപിക്കുന്നപ്രവ്യത്തി ടെന്‍ഡര്‍ ചെയ്തുകഴിഞ്ഞു. ആറുമാസത്തിനകം പൂര്‍ത്തീകരിക്കും.
Follow us
We will keep you updated