ജനന-മരണ സര്‍ട്ടിഫിക്കറ്റ് കിയോസ്ക്
March 5, 2013
ഫറോക്ക് ഗ്രാമപ്പഞ്ചായത്ത് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള കിയോസ്ക് ഫറോക്ക് റെഡ്ക്രസന്റ് ആസ്പത്രിയില്‍ സ്ഥാപിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഡൗണ്‍ലോഡ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ് കൈമാറിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരസു വാളക്കട കിയോസ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനന-മരണ വിവരങ്ങള്‍ അപ്പപ്പോള്‍തന്നെ ശേഖരിച്ച് സര്‍ട്ടിഫിക്കറ്റായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കിയോസ്കില്‍ ഉണ്ട്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുള്‍ മജീദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. പ്രജല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരസു കൊടമന, പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Mathrubhumi news
Follow us
We will keep you updated