കോട്ടക്കടവ് അപ്രോച്ച് റോഡിന്റെ വീതി കൂട്ടുന്നു
March 12, 2014
കടലുണ്ടി : കോട്ടക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നു. പാലത്തിന്റെ വള്ളിക്കുന്ന് കരയിലെ അനുബന്ധ റോഡാണ് നാലു മീറ്റര്‍ വീതി കൂട്ടുന്നത്.
പാലം മുതല്‍ 90 മീറ്റര്‍ ദൂരം താഴ്ചയില്‍ നിന്നു ആറു മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയാണ് നിര്‍മാണം. 1.70 കോടി രൂപ ചെലവില്‍ കോട്ടക്കടവ് മുതല്‍ അത്താണിക്കല്‍ വരെ ഈയിടെ ദേശീയപാത നിലവാരത്തില്‍(ബിഎംബിസി)നവീകരിച്ചിരുന്നു. എന്നാല്‍, കോട്ടക്കടവ് പാലത്തിനു ഇരുവശത്തും താഴ്ചയായതു അപകട ഭീഷണി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നത്.
Follow us
We will keep you updated