ജനറൽ ആശുപത്രിയിൽ ഒഴിവുകൾ

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ്  എസ്  ഡി ടെക്നീഷ്യൻ, എക്കോ ടെക്‌നീഷ്യൻ തസ്തികകളിലേക്ക്  നിയമനം നടത്തുന്നു.  ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. യോഗ്യത :-  1. സി എസ്  എസ്  ഡി ടെക്നീഷ്യൻ: സി എസ്  എസ്  ഡിയിൽ  സർക്കാർ അംഗീകൃത ഡിപ്ലോമ. കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അഭികാമ്യം.

2. എക്കോ ടെക്‌നീഷ്യൻ:  സർക്കാർ അംഗീകൃത ബിസിവിടി / ഡിസിവിടി കോഴ്സ്. എക്കോ കാർഡിയോഗ്രാഫ്  ആൻഡ് കാർഡിയാക്  ടെക്നോളജിയിൽ ഡിപ്ലോമ. കാത്ത് ലാബിൽ രണ്ട് വർഷത്തെ പരിചയം അഭികാമ്യം.  ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 23ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495  2365367

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *