കടലുണ്ടിയിലെ പൊലീസ് ഔട്ട്പോസ്റ്റ് നോക്കുകുത്തി
റെയില്വേസ്റ്റേഷന് മുന്നിലെ പൊലീസ് ഔട്ട്പോസ്റ്റ് നോക്കുകുത്തിയാകുന്നു. റെയില്വെസ്റ്റേഷന് ഉള്‍പ്പെടെ കടലുണ്ടി മേഖലയിലെ ക്രമസമാധാന പാലനത്തിനായുള്ള കേന്ദ്രമായി സ്ഥാപിച്ച ഔട്ട്പോസ്റ്റ് കെട്ടിടം തകര്ന്നുവീഴാറായതിനാല് പൊലീസുകാര്‍ക്ക് ഇതിനകത്തിരിക്കാനും കഴിയുന്നില്ല.
കടലുണ്ടി റെയില്‍വെസ്റ്റേഷന്റെ എതിര്‍വശത്തായുള്ള റോഡരികിലാണ് ഔട്ട്പോസ്റ്റ്. ഒരു എസ്ഐക്ക് തുല്യ പദവിയിലുള്ളവരടക്കം ഡ്യൂട്ടിക്കുണ്ടാകുമെന്ന് പറ ഞ്ഞിരുന്നുവെങ്കിലും നിലവില്‍ ഒന്നോ രണ്ടോ പൊലീസുകാരാണ് ഉണ്ടാകാറ്. കെട്ടിടം കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന പരുവത്തിലാണിപ്പോള്‍. പുനര്‍നിര്‍മാണത്തിന് ഉടമക്ക് താല്പര്യമില്ല. എങ്ങനെയെങ്കിലും ഒഴിഞ്ഞുകിട്ടാനാണ് ആഗ്രഹം.
പുതിയ കെട്ടിടം കണ്ടെത്തുന്നതിനോ സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനോ വഴി കാണുന്നുമില്ല.കടലുണ്ടിയുള്പ്പെടെ നിരവധി പ്രദേശങ്ങളില്‍ അനധികൃത മദ്യവില്‍പ്പനയും മയക്കുമരുന്ന് വ്യാപനവും തടയുന്നതിന് പൊലീസിനാകുന്നില്ല. ഇതിന്റെ ഭാഗമായി നാട് മുഴുവന്‍ സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയതോടെ സമീപകാലത്തായി ജനങ്ങള്‍ രംഗത്തിറങ്ങി പ്രതിരോധസമിതികള്‍ രൂപീകരിച്ചിരുന്നു. കടലുണ്ടിയില്‍ നേരത്തെ പുതിയ പൊലീസ്സ്റ്റേഷന് വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. തീരദേശ സ്റ്റേഷന് ചാലിയത്ത് വന്നതോടെ കടലുണ്ടി സ്റ്റേഷന്റെ പ്രസക്തി മങ്ങി.
Follow us
We will keep you updated