ജൂലൈ 30 മുതൽ ആഗസ്ത് 3 വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

അറബിക്കടലിൽ കേരള, കർണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ ജൂലൈ 30 മുതൽ ആഗസ്ത് 3 വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രതാ നിർദ്ദേശം :
30-07-2020 മുതൽ 03-08-2020 വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും മധ്യ പാടിഞ്ഞാൻ അറബിക്കടലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
30-07-2020 മുതൽ 03-08-2020 വരെ ആൻഡമാൻ കടലിലും 01-08-2020 മുതൽ 03-08-2020 വരെ മഹാരഷ്ട്ര തീരത്തും 02-08-2020 മുതൽ 03-08-2020 വരെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
30-07-2020 മുതൽ 31-07-2020 വരെ : ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി_ IMD
പുറപ്പെടുവിച്ച സമയം :1 pm 30/07/2020

Follow us
We will keep you updated