മത്സ്യമേഖലയില്‍ തൊഴില്‍ തീരം പദ്ധതി; 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

മത്സ്യ മേഖലയിലെ യുവതീയുവാക്കള്‍ക്ക് നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ കണ്ടെത്തി നല്‍കുന്ന തൊഴില്‍ തീരം പദ്ധതിയുടെ ഭാഗമായുള്ള അഭിരുചി നിര്‍ണയത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമായി. തൊഴില്‍ തീരം പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ വാര്‍ഡ് തലത്തില്‍ ഫിഷറീസ് വകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ക്യാമ്പുകളിലോ പ്രാദേശിക മത്സ്യഭവനുകള്‍, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസുകള്‍, മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുകള്‍, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 31നു മുമ്പായി ഹാജരാവണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0495-23838780 എന്ന നമ്പറിലോ പ്രാദേശിക മത്സ്യഭവനുകള്‍, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസുകള്‍, മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുകള്‍, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടോ ബന്ധപ്പെടാം.
ഫിഷറീസ് വകുപ്പും അനുബന്ധ സ്ഥാപനങ്ങളും കേരള നോളജ് എക്കോണമി മിഷനും സംയുക്തമായി മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 18 നും 40 നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി മത്സ്യബന്ധനേതര മേഖലകളില്‍ തൊഴില്‍ നല്‍കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘തൊഴില്‍തീരം’. നോളജ് മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകം നൈപുണ്യ പരിശീലനവും തൊഴില്‍ പരിചയവും നല്‍കി വൈഞ്ജാനിക തൊഴില്‍ മേഖലകളില്‍ എത്തിക്കുവാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

Follow us
We will keep you updated