ഫറോക്കിലെ കള്ളിക്കൂടം(വാര്‍ഡ് 15), ചെറുവണ്ണൂരിലെ അയോൾപടി (വാർഡ് 7) അടക്കം ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുൻസിപ്പാലിറ്റിയിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികൾക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും,രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ & ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്നത് നിയന്ത്രിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കാണുന്നു .
2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനന്‍സ് സെക്ഷന്‍ 4 പ്രകാരം പകര്‍ച്ചവ്യാധി പടരുന്നത് തടയാനായി ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്മാന് & ജില്ലാകളക്ടര്‍ കൂടിയായ എസ്. സാംബശിവറാവു ഐ എ എസ് എന്ന ഞാന്‍ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 34(a,b) പ്രകാരം താഴെപറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .
കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
വാർഡ് 1 – പാതിരിപറ്റ വെസ്റ്റ്
വാർഡ് 2 – പാതിരിപറ്റ ഈസ്റ്റ്
വാർഡ് 3 – പിലാച്ചേരി
വാർഡ് 9 – കക്കട്ടിൽ സൗത്ത്
വാർഡ് 11 – കക്കട്ടിൽ നോർത്ത്
വാർഡ് 12 – ഒതയോത്ത്
വാർഡ് 13 – കണ്ടുകടവ്
ഫറോക് മുൻസിപാലിറ്റി
വാർഡ് 15 – കള്ളിക്കൂടം
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 7 – അയോൾപടി
കോഴിക്കോട് കോർപറേഷൻ
വാർഡ് 61 – വലിയങ്ങാടി
വാർഡ് 62 – മൂന്നാലിങ്ങൽ
കുറ്റിയാടി ഗ്രാമപഞ്ചായത്ത്
വാർഡ് 4 – പൂളത്തറ
വാർഡ് 5 – കുറ്റിയാടി
വാർഡ് 6 – കമ്മനത്താഴം
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് 6 – ഓമശ്ശേരി ഈസ്റ്റ്
വാർഡ് 15 – പുത്തൂർ
വാർഡ് 17 – മാങ്ങാട് ഈസ്റ്റ്
കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച മേൽ പറഞ്ഞ കോഴിക്കോട് കോർപറേഷനിലെ വാർഡ് 61- വലിയങ്ങാടിയിൽ കോർട്ട് റോഡിൽ വടക്കും ഭാഗം, കോടതി സമുച്ചയങ്ങൾ, കോർപറേഷൻ ഓഫീസ്, ഫയർ സ്റ്റേഷൻ, ആകാശവാണി നിലയം എന്നിവ ഉൾപ്പെട്ടതിനാൽ കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്. എം സ്ട്രീറ്റ് ഉൾപ്പെടെ വാർഡിന്റെ മറ്റു ഭാഗങ്ങൾ കണ്ടയിൻമെന്റ് സോണായിരിക്കും. ഈ വാർഡിൽ ഭക്ഷ്യവസ്തുകളുടെ വിപണനം മറ്റു ആവശ്യസർവീസുകൾ എന്നിവക്ക് നിരോധനം ബാധകമല്ല.
ദുരന്തനിവാരണ പ്രവര്‍ത്തനം/കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍/പോലീസ് ,ഹോം-ഗാര്‍ഡ് /ഫയര്‍ ആന്റ് റസ്ക്യൂ /റവന്യൂ ഡിവിഷണല്‍ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ട്രഷറി /കെ.എസ്.ഈ.ബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , ATM / ATM സൗകര്യമില്ലാത്ത സഹകരണബാങ്കുകൾ (10 മണി മുതൽ 1.00 മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ് ) എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ് .
പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചുകൊണ്ട് ഉത്തരവാകുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.
നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്മെന്റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല. കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .
മേല്‍ പറഞ്ഞ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ വൈകുന്നരം 6.00മണിവരെയും ,മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5.00മണിമുതല്‍ 10.00മണിവരെയും വൈകുന്നേരം 4.00മണിമുതല്‍ 6.00മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു .
ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്.
മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി സിറ്റി/റൂറല്‍ സ്വീകരിക്കേണ്ടതാണ്. ഇന്‍സിഡന്റ് കമാന്റര്‍മാര്‍ ,നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്. ഈ പഞ്ചായത്തുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു . അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.
മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് . ഈ ഉത്തരവിന് 28-07-2020 മുതല്‍ പ്രാബല്യമുണ്ടായിരിക്കും
Follow us
We will keep you updated