ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കടലുണ്ടി: ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ചാലിയം വട്ടപ്പറമ്പ് കക്കാട്ട് നായടിയുടെയും പരേതയായ ദേവുവിന്റെയും മകന് സാബു (42) ആണ് മരിച്ചത്. കടലുണ്ടി ചാലിയം റോഡില്‍ ഒന്നാംപാലം സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.
വട്ടപ്പറമ്പ് അങ്ങാടിയില്‍ റിയല്‍ടെക് അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുന്ന സാബു കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ കടലുണ്ടി ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സാബു ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.
സഹോദരങ്ങള്‍: ബാബു, ഷിബു, സവിത. മൃതദേഹം മെഡിക്കല്‍കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. ശവസംസ്കാരം വെള്ളിയാഴ്ച-mathrubhumi

Follow us
We will keep you updated