കടലുണ്ടി -ചാലിയം റോഡ് പണി നീളുന്നു; നാട്ടുകാര്‍ ദുരിതത്തില്‍
February 16, 2011
.
കടലുണ്ടി -ചാലിയം ഭാഗത്തെ റോഡ് പണി പൂര്‍ത്തിയാകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.
പൊതുമരാമത്ത് വകുപ്പ് മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച പണി ഇപ്പോഴും പാതിവഴിയില്‍ കിടക്കുകയാണ്.
സോളിങ്ങ് പ്രവര്‍ത്തി മാത്രം പൂര്‍ത്തിയായ റോഡിന്റെ ബാക്കി പണി എപ്പോള്‍ എന്നറിയാത്തഅവസ്ഥയിലാണ്
നാട്ടുകാര്‍. പൂര്‍ത്തിയാകാത്ത റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ ഉണ്ടാകുന്ന പൊടിശല്യം പരിസരവാസികളെ
ദുരിതത്തിലാക്കുന്നു.നിരന്തരം പൊടി നിറഞ്ഞ വായു ശ്വസിക്കുന്നതു മൂലം പ്രദേശവാസികള്‍ അലര്‍ജിപോലുള്ള
അസുഖങ്ങളാല്‍ കഷ്ടപ്പെടുകയാണ്.പ്രശ്നം പല തവണഅധിക്യതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
അധിക്യതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം തുടങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
.
Follow us
We will keep you updated