ഫറോക്ക്-കടലുണ്ടി റോഡ് യാത്ര ദുരിതം
November 9, 2010
കടലുണ്ടി: ഫറോക്കില്‍ നിന്നും കടലുണ്ടിയിലേക്കുള്ള റോഡിന്റെ നില ശോചനീയം. മണ്ണൂര്‍വളവ്, കോട്ടക്കടവ് ഭാഗങ്ങളില്‍ ടാറിങ് പരിപൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ പ്രശ്നം ഇത്തരത്തില്‍ ഗുരുതരമാക്കിയത് ഇടക്കിടെ നടത്തുന്ന അറ്റക്കുറ്റ പണികളാണ്. ഓരോ തവണയും അറ്റക്കുറ്റ പണി നടത്തുന്നത് ആളുകളുടെ കണ്ണില്‍പൊടിയിടുന്ന രീതിയിലാണ്. കുഴികളുടെ ഏറ്റവും താഴെ ടാര്‍ കുറച്ച് ചൂടാക്കിയൊഴിച്ച് അതില്‍ കുറച്ച് ജില്ലിയും വാരിയിട്ട് അവര്‍ മുങ്ങുന്നു. രണ്ടോ മൂന്നോ വാഹനം പോയി കഴിയുമ്പോഴേക്കും ജില്ലി തെറിച്ചു തുടങ്ങിയിരിക്കും.
Follow us
We will keep you updated