വാക്കടവ് തീരത്ത് ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

കടലുണ്ടി: തുലാം വാവില്‍നൂറു കണക്കിനാളുകള്‍ വാക്കടവ് തീരത്ത് പിതൃപ്രീതിയ്ക്ക് ബലിയിട്ടു. ശ്രേഷ്ഠാചാര സഭയുടെയും കടലുണ്ടി ബലിതര്‍പ്പണ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിനു അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. വാവുല്‍സവം നടക്കുന്നതിനാല്‍ ദൂരദിക്കുകളില്‍ നിന്നുള്ള സ്ത്രീകളടക്കം അനവധിയാളുകള്‍ കര്‍മത്തിനു സ്‌നാന ഘട്ടത്തിലെത്തി.


കര്‍മങ്ങളില്‍ ഭക്തരെ സഹായിക്കാന്‍ ശ്രേഷ്ഠാചാര സഭ ജില്ലാ സെക്രട്ടറി ശ്രീനാഥ് നന്മണ്ടയുടെ കാര്‍മികത്വമുണ്ടായി. വെള്ളിയാഴ്ച അര്‍ധ രാത്രി മുതല്‍ വാക്കടവ് തീരം ഭക്തി നിര്‍ഭരമായിരുന്നു. ബലിയിടാനെത്തിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കി. ഭക്തര്‍ക്ക് കടലുണ്ടി അയ്യപ്പന്‍ വിളക്ക് കമ്മിറ്റി പ്രഭാത ഭക്ഷണം നല്‍കി. സുരക്ഷയ്ക്കായി പൊലീസ് സേവനവും ഉണ്ടായി.

ബലിതര്‍പ്പണ സമിതി പ്രസിഡന്റ് നമ്പയില്‍ ദാസന്‍, സെക്രട്ടറി വിനോദ് കുമാര്‍ പിന്‍പുറത്ത്, ഡോ.രവി ചോഴക്കാട്ട്, കൊടക്കണ്ടത്തില്‍ ചന്ദ്രന്‍, പ്രമോദ് വട്ടപ്പറമ്പ്, മോഹന്‍ദാസ് പ്രബോധിനി എന്നിവര്‍ ഭക്തര്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

news source: http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897613&contentId=8214865&district=Kozhikode&BV_ID=@@@&townName=&villageName=

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *