Tourism
അനന്ത സാധ്യതകളുമായി കടലുണ്ടി ടൂറിസം ഐലന്റ്
അനില്‍മാരാത്ത്
കടലുണ്ടിയുടെ പൈതൃകവും സംസ്കാരവും പ്രശസ്തവും സമ്പന്നവുമാണ്. ചരിത്രവും പ്രകൃതി സൗന്ദര്യവും കടലുണ്ടിക്ക് ലഭിച്ച ഒരപൂര്‍വ്വ വരദാനവും കടലുണ്ടിയുടെ ടൂറിസം രംഗത്തെ അനന്ത സാധ്യതകള്‍ വികസിപ്പിക്കണമെന്ന ആശയാഭിലാഷങ്ങള്‍ക്ക് പഴക്കമേറെയുണ്ട്. കടലുണ്ടി പക്ഷിസങ്കേതത്തെ മുന്‍ നിര്‍ത്തിയാണ് അത്തരം ആലോചനകള്‍ നടന്നത്. ഒറ്റപ്പെട്ടതും കൂട്ടായ്മയോടുമുള്ള ശ്രമങ്ങളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്ക്കരണമായിരുന്നു വനം വകുപ്പിന്റെ കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്വ് സമര്‍പ്പണം.
കേരളത്തിലെ ഗ്രാമങ്ങളിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് വിഭാവന ചെയ്തതാണ് ?ഭഎന്റെ ഗ്രാമം സൗഹൃദ ഗ്രാമ പദ്ധതതി. ഈ പദ്ധതിയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ഭകടലുണ്ടി ടൂറിസം ഐലന്റ്’ എന്ന അര്‍ത്തവത്തായ നാമധേയത്തിനും പദ്ധതിക്കും കടലുണ്ടി പഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത്. കടലുണ്ടി
ഗ്രാമപഞ്ചായത്തിന്റെ ഭാവനപരമായ ചുവടുവെപ്പുകള്‍ക്ക് സഹായകരമാവുന്ന രീതിയില്‍ ബഹു. ടൂറിസം വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി. വി. ബാലന്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചായിച്ചുട്ടി, ജില്ലാ കലക്ടര്‍ ഡോ. എ. ജയതിലക്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ബി. ആനന്ദ് തുടങ്ങിയവരുടെ ശ്രമകരമായ ഇടപെടലുകളും സഹായവും ഭകടലുണ്ടി ടൂറിസം ഐലന്റ്’ സ്ക്ഷാത്കരിക്കാന് കഴിയുമെന്നതിമുള്ള ശുഭകരമായ സൂചനകളാണ്.ആഗ്രോ ടൂറിസം, അക്കാദമിക് ടൂറിസം, അഡ്വഞ്ചര്‍
ടൂറിസം, നേച്ചര്‍ ടൂറിസം, സഫാരി ടൂറിസം, മണ്‍സൂണ്‍ ടൂറിസം, കോണ്ടാക്ട് ടൂറിസം, ഹെല്‍ത്ത് ടൂറിസം, ജോബ് ടൂറിസം, പില്‍ഗ്രി ടൂറിസം, ഇക്കോ ടൂറിസം, സെമിത്തേരി ടൂറിസം, തുടങ്ങിയ പ്രത്യേകം ലക്ഷ്യങ്ങളില്‍ തുടങ്ങിയ ടൂറിസത്തിന് കേരളത്തില്‍ അംഗീകാരം ഏറി വരികയാണ്.
??ട്രക്കിംഗ്, പക്ഷിനിരീക്ഷണം, നേച്ചര്‍ ഫോട്ടോഗ്രാഫി, വൈല്‍ഡ് ലൈഫ് സഫാരി ക്യാമ്പിംഗ്, പര്‍വ്വതാരോഹണം, റിവര്‍ റാഫ്റ്റിംഗ്, കാനോയിംഗ് സസ്യജന്തുശാസ്ത്ര പഠനം എന്നിവയെല്ലാം നിരീക്ഷണ
പരീക്ഷണവിധേയമാകുന്നതിനായി എത്തുന്ന പ്രകൃതി സ്നേഹികളായ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കഥകളി, ഓട്ടന്തുള്ളല്, മോഹിനിയാട്ടം, തെയ്യം, തിറ, പടയണി, കൂത്ത്, കൂടിയാട്ടം, കാവടിയാട്ടം, എന്നിവയും തനതു പാരമ്പര്യ ആയോധനകലകളായ പരിചമുട്ട്, കളരിപ്പയറ്റ് എന്നിവയും നാടന്‍കലകളായ നാടോടി നൃത്തം, മാര്‍ഗ്ഗം കളി, കടുവ കളി, പാവകളിയും ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.
ക്ലാസ്സിക്കല്‍, നാടന്‍ കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് കേരളത്തിലെ ഇരുപത്തിനാല്
കേന്ദ്രങ്ങളില്‍ ഭഉത്സവം’ പരിപാടി ഒരുക്കുകയുണ്ടായി.
നമ്മുടെ പരമ്പരാഗത ആയൂര്‍വ്വേദ ചികിത്സാ രീതി മണ്‍സൂണ്‍ ടൂറിസവുമായി ബന്ധപ്പെട്ടതാണ്. ആയൂര്‍വ്വേദ ചികിത്സയെ ശാസ്ത്രബോധത്തോടെ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഹെല്‍ത്ത് ടൂറിസം വിവിധ ടൂറിസ്റ്റ് റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട് പ്രചാരം നേടുമ്പോഴും തിരുമ്മല്‍, കിഴി, വിയര്‍പ്പിക്കല്‍, രസായന ചികിത്സകള്‍ എന്നിവ ചെയ്യുന്നവരുടെ എണ്ണവും കൂടിവരികയാണ്.
പുരാതന സ്മാരകങ്ങള്‍, വാസ്തുവിദ്യകളായ നാലുകെട്ട്, എട്ടുകെട്ട്,
എന്നിവയെല്ലാം ടൂറിസ്റ്റുകള്‍ക്ക് കൗതുകം പകരുന്നതാണ്. ഓരോ
പ്രദേശത്തെയും മരണപ്പെട്ട പൂര്വ്വികരെത്തേടിയുള്ള യാത്രയാണ് സെമിത്തേരി ടൂറിസം.
ഗുഹാചിത്രങ്ങള്‍, മുനിയറകള്‍ ഉള്‍പ്പെടെയുള്ള ചരിത്രാവശിഷ്ടങ്ങള്‍
കേരളത്തിലുടനീളമുണ്ട്. ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന ടൂറിസം
ശ്രമങ്ങള്‍ക്ക് അനുയോജ്യമാണ് കടലുണ്ടിയെ ശ്രദ്ധേയമാക്കുന്നത്.
പടിഞ്ഞാറ് അറബിക്കടലും തെക്ക് പശ്ചിമഘട്ടത്തില്‍ നിന്ന് ഉല്‍ഭവിച്ച്
ഒഴുകുന്ന കടലുണ്ടിപ്പുഴയും കിഴക്ക് കടലുണ്ടി പുഴയുടെ കൈവഴികളും വടക്ക് ചാലിയാറുമായി സന്ധിക്കുന്ന വടക്കുമ്പാട് പുഴയും ബേപ്പൂര്‍ തുറമുഖവും സ്ഥിതിചെയ്യുന്നു.
സംഘകൃതികളില്‍ ചേരരാജാക്കന്മാരുടെ ഭരണ സിരാകേന്ദ്രമായി വിശേഷിപ്പിച്ച ഭതൊണ്ടി’ കടലുണ്ടിയാണെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബേപ്പൂര്‍ തുറമുഖം വഴി വിദേശ ാജ്യങ്ങളുമായുള്ള കോഴിക്കോടിന്റെ വ്യാപാരബന്ധം വര്‍ദ്ധിപ്പിച്ചപ്പോള്‍ കടലുണ്ടിയും ചാലിയവും ഒരു വ്യാപാരകേന്ദ്രമായി വളര്‍ച്ച പ്രാപിക്കുകയും ഒരു ചരിത്ര പാരമ്പര്യത്തിന്റെ അവകാശികളാവുകയും ചെയ്തു.
ചേരരാജ്യവംശത്തിന്റെ അധീനതയില്‍ നിന്ന് ഈ പ്രദേശത്തിന്റെ ഭരണാധികാരം പരപ്പനാട്ട് വലിയ കോവിലകക്കാരുടെ നിയന്ത്രണത്തിലായി. 1531ല്‍ പരപ്പനാട് രാജാവ് പോര്‍ത്തുഗീസുകാര്‍ക്ക് കച്ചവട ആവശ്യത്തിന് ചാലിയത്ത് ഇടം നല്‍കുകയും അവരവിടെ കോട്ട നിര്‍മ്മിക്കുകയും ചെയ്തു. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ കോട്ട തകര്‍ക്കപ്പെട്ടു. ചാലിയം ലൈറ്റ് ഹൗസിനു സമീപമുള്ള മുല്ലമേല്‍ എന്ന സ്ഥലത്തായിരുന്നു കോട്ട സ്ഥാപിച്ചത്. മാലിക് ദിനാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇസ്ലാംമത പ്രചരണത്തിനു വന്ന
അറബികള്‍ മലബാറില്‍ ആദ്യമായി നിര്‍മ്മിച്ച ഏതാനും പള്ളികളില്‍ ഒന്ന്
ചാലിയത്തെ പുഴക്കര പള്ളിയായിരുന്നു. ടിപ്പുസുല്‍ത്താന്‍ ഫറോക്കില്‍
നിര്‍മ്മിച്ച കോട്ടയിലേക്ക് ചാലിയത്തു നിന്ന് ഒരു ഗുഹയിലുടെ
എത്തിചേരുവാന്‍ കഴിഞ്ഞിരുന്നുവത്രെ. വെടിക്കോപ്പുകളും മറ്റും ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ഈ ഗുഹയിലുടെയായിരുന്നുവത്രെ
കോട്ടയിലെത്തിച്ചിരന്നത്.
640 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച സുപ്രസിദ്ധ ലോകസഞ്ചാരി ഇബ്നുബത്തുത്ത ചാലിയം കടലുണ്ടി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മനോഹരമായ ഒരു ചെറുപട്ടണമായിരുന്നു ചാലിയവും കടലുണ്ടിയുമെന്നും ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ നെയ്ത്തായിരുന്നുവെന്നും വിദ്ഗദ്ധരായ തൊഴിലാളികള്‍ നെയ്യുന്ന വസ്ത്രങ്ങള്‍ അതീവ മനോഹരങ്ങളായിരുന്നുവെന്നും ഇബ്നുബത്തുത്ത തന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1861 ല്‍ ബ്രിട്ടീഷുകാര്‍ മദ്രാസ്സില്‍ നിന്ന് മലബാറിലേക്ക് ആദ്യമായി
റെയില്‍വെ പാളമിട്ടിരുന്നത് കടലുണ്ടിയിലുടെ ചാലിയത്തേക്കായിരുന്നു.
റെയില്‍വെ കിണര്‍ ഇന്നും ചരിത്രസ്മാരകമായി നിലകൊള്ളുന്നു.
ഹൈദരാബാദ് നൈസാമിന്റെ മതകാര്യ ഉപദേശകനും ആസ്ഥാന മജിസ്ത്രേട്ടും കേരളത്തിലെ ഒട്ടേറെ മുസ്ലിം മത പണ്ഡിതന്മാരുടെ ഗുരുവുമായിരുന്ന ശിഹാബുദീന് അഹമ്മദ് കോയ ശാലിയാത്തി 1946ല്‍ സ്ഥാപിച്ച ഒരപൂര്‍വ്വ ഗ്രന്ഥശേഖരം ചാലിയം പുതിറമ്പത്ത് പള്ളിയില്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്രവിദ്യാര്ത്ഥികളടക്കം ഈ വിദ്യാലയം ഉപയോഗപ്പെടുത്തുന്നു.
കടലുണ്ടിയുടെ ദേശീയോത്സവമാണ് കടലുണ്ടി വാവുത്സവം. കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഈ
ഉത്സവത്തോടുകൂടിയാണ്. ജാതിമതഭേദമന്യേ ഏവരും പങ്ക് കൊളളുന്ന കടലുണ്ടി വാവുത്സവവും നബിദിനവും കടലുണ്ടി സെന്റ് പോള്‍ പള്ളിയിലെ തിരുന്നാളും ആര്‍ഭാടപൂര്‍വ്വം നടന്നുവരുന്നു. ഒരു കാലത്ത് ചകിരി വ്യവസായത്തിന്റെ സിരാകേന്ദ്രമായിരുന്നു കടലുണ്ടി. കേരളത്തിനകത്തും പുറത്തും കടലുണ്ടി ചൂടിക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലോക ഭൂപടത്തിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥാനം പിടിച്ചിരിക്കുന്നത്. ദേശാടന പക്ഷികളുടെ കളമൊഴി, കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്വിലെ തണല്‍ വനങ്ങളുടെ ഹരിത ശോഭ, കടലുണ്ടിക്കടവ് പാലത്തില്‍ നിന്നുള്ള അസ്തമയ കാഴ്ച, അഴിമുഖത്തെ ജൈവ വൈവിധ്യങ്ങള്‍ എന്നിവയെല്ലാം
എത്ര കണ്ടാലും മതി വരില്ല. ചാലിയം പുലിമൂട്ടിലുടെ കടലിലേക്ക് ഒരു യാത്ര, ലൈറ്റ് ഹൗസില്‍ നിന്ന് കടലും കരയും ഒരു വീദൂര വീക്ഷണം,
കാല്‍വരിക്കുന്നില്‍ നിന്നും പെരിങ്ങോട്ടുകുന്നില് നിന്നും ഗ്രാമഭംഗി
ആസ്വദിക്കുന്നതിനും ടൂറിസ്റ്റുകള്‍ക്ക് പ്രിയം ഏറിവരുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്റ്റാച്ച്യൂവാണ് കാല്‍വരിക്കുന്നിലെ യേശുക്രിസ്തുവിന്റേത് കൗതുകകരമായ ഒരറിവാണ്.
മണ്ണൂരിലെ ബുദ്ധാശ്രമത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഇന്നില്ല. നിലനിന്ന ഭൂമി ഒരു ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കടലുണ്ടി പുഴയിലൂടെ കടലുണ്ടി ബാലതിരുത്തിയും വലയം ചെയ്ത് സമൃദ്ധമായ കണ്ടല്‍വനങ്ങള്‍ക്കിടയിലൂടെയുള്ള തോണിയാത്രയും ചാലിയം ഫിഷ്ലാന്റും ബേപ്പൂര്‍ തുറമുഖവും ഫറോക്ക് പഴയ
റെയില്‍ റോഡ് പാലവും കണ്ടുകൊണ്ടുള്ള ബോട്ട് യാത്ര ഒരപൂര്‍വ്വ അനുഭൂതി തന്നെയാണ്. കടുക്ക ബസാറിനടുത്തെ അറബിക്കടലിലെ കടുക്ക എടുക്കലും കിഴ്ക്കോട്ടെ കടുക്ക കൃഷിയും കടലുണ്ടിയിലെ തടയിട്ട് മീന്‍ പിടുത്തവും ചാലിയത്തെ കക്ക വാരലുമെല്ലാംകടലുണ്ടിയുടെ തനത്പാരമ്പര്യ ജീവിതോപാധികളാണ്.
ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതിചെയ്യുന്ന ചാലിയം ശിവക്ഷേത്രവും ദേശ ക്ഷേത്രങ്ങളായ മണ്ണൂര്‍ ശിവക്ഷേത്രവും, പഴഞ്ചണ്ണൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും, കടലുണ്ടി വാവുത്സവത്തിന്റെ സിരാകേന്ദ്രമായ പേടിയാട്ട് ഭഗവതി ക്ഷേത്രവും, മണ്ണൂരിലെ പിടിപ്പഴി മഹാവിഷ്ണുക്ഷേത്രവും വിശ്വാസികള്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്ന ആത്മീയ കേന്ദ്രങ്ങളാണ്.
ചാലിയത്തെ പള്ളികളുടെ സമുച്ചയവും തച്ചുശാസ്ത്രത്തിന്റെ പ്രൗഡഭംഗി വിളിച്ചോതുന്ന ചാലിയം യാറവും അറക്കല്പാലസും തലയെടുപ്പോടുകൂടി നിലകൊള്ളുന്നു.
ചാലിയത്തെയും ബേപ്പൂരിലെയും ഉരു നിര്‍മ്മാണവും ആധുനിക
യന്ത്രങ്ങള്‍ക്കുപോലും അസാധ്യമായ മാപ്പിള ഖലാസികളുടെ മെയ്കരുത്തും ചരിത്രം കുറിച്ചുവച്ചതാണ്. സര്‍പ്പദംശനത്തിന് കോഴി ചികിത്സ ലോകത്തു തന്നെ ഒരപൂര്‍വ്വ സംഭവമാണ്. ഈ
ചികിത്സാരീതി തലമുറകള്‍ കൈമാറി പോരുന്നു.
ഓര്‍ക്കുക, നമ്മുടെ ഗ്രാമത്തിന്റെ മണ്ണും മനസ്സും വിലമതിക്കാനാകാത്ത ഒരപൂര്‍വ്വ നിധിയാണ്. ഇത് കാത്തുസൂക്ഷിക്കുമ്പോള്‍ സമൃദ്ധമായ ഒരു
ജീവിതമാര്‍ഗ്ഗമാണ് നമ്മെ തേടി വരുന്നത്.
(കനവ് സാംസ്കാരിക സമിതി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)