Bird Sanctury
പക്ഷിസമ്പത്തില്‍ അനുഗ്രഹീതമായ പ്രദേശമാണ് കടലുണ്ടി. തദ്ദേശീയ പക്ഷികള്‍ക്കു പുറമെ വിദൂരദേശങ്ങളില്‍ നിന്നു പോലും കൂട്ടമായെത്തുന്ന വിവിധയിനം ദേശാടനപക്ഷികളുടെ തീറ്റപ്പാടങ്ങളും പ്രജനന കേന്ദ്രങ്ങളുമാണിവിടം.പ്രഗത്ഭ പക്ഷിനിരീക്ഷകരായ അഡ്വ.നമശിവായം, പി കെ ഉത്തമന്‍ തുടങ്ങിയവര്‍ 1970ല്‍ ഇവിടെ നടത്തിയ പക്ഷിനിരീക്ഷണവും പഠനവും നിരവധി പക്ഷിനിരീക്ഷകരിലൂടെ ഇന്നും തുടരുന്നു.
ഏതാണ്ട്. 135ല്‍ അധികം ഇനം പക്ഷികള്‍ ഇവിടെ ഉള്ളതായി പറയുന്നു. ഇതില്‍ പലതും അപൂര്‍വ ദേശാടനപക്ഷികളും വംശനാശഭീഷണി നേരിടുന്നവയും പ്രത്യേകസംരക്ഷണം അര്‍ഹിക്കുന്നവയുമാണ്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞരായ ഡോ സലിം അലി, പ്രഫ നീലകണ്ഠന്‍ എന്നിവരുടെ കണ്ടെത്തലുകള്‍ക്കു ശേഷം കേരളത്തില്‍ കണ്ടെത്തിയ 11 ഇനം ദേശാടനപക്ഷികളും കടലുണ്ടിയില്‍ നിന്നായിരുന്നുവെന്നത് ഈ പ്രദേശത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.
ചില പ്രധാനദേശാടനപക്ഷികള്‍
കടലുണ്ടി ആള
ചെറിയ കടല്‍ക്കാക്ക
തവിട്ടുതലയന്‍ കടല്‍ക്കാക്ക
ചോരക്കാലി
പച്ചക്കാലി
നീര്‍ക്കാട
പൊന്‍മണല്‍കോഴി
പാമീര്‍ മണല്‍കോഴി
വലിയ മണല്‍കോഴി
തെറ്റികൊക്കന്‍
വാള്‍ കൊക്കന്‍
ചേരാകൊക്കന്‍
കരടി കൊക്കന്‍
തിരക്കാട
വലിയ കടല്‍കാക്ക
ഞണ്ടുണ്ണി
പുള്ളിക്കാട കൊക്ക്
ചാരമണല്‍കോഴി
പട്ടവാലന്‍ ഗോഡ്‌വിറ്റ്
വരവാലന്‍ ഗോഡ്‌വിറ്റ്
പക്ഷിനിരീക്ഷണ സ്ഥലങ്ങള്‍: പനയമാട്, മണ്ണാന്‍മാട്, തട്ടാന്‍ചുറ്റിമാട്.