സസ്യസര്‍വസ്വം പാര്‍ക്ക്: ഉദ്ഘാടനം ജനവരി 27ന്
ചാലിയത്തെ വനംവകുപ്പ് തടി ഡിപ്പോയില്‍ ഒരുങ്ങുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യസര്‍വസ്വം പാര്‍ക്ക് ജനവരി 27ന് ഉദ്ഘാടനം ചെയ്യും. പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം അറിയിച്ചതാണിത്. ചടങ്ങില്‍ ഇന്ത്യയിലെ ഡച്ച് അംബാസഡര്‍ ബോബ് ഹോഷ് മുഖ്യാതിഥിയായിരിക്കും. പാര്‍ക്കിന്റെ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉത്തരമേഖലാ അഡീഷണല്‍ സി.സി.എഫ്. എസ്.പി.സിങ്ങിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന നയം സസ്യസര്‍വസ്വം പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ അനുവദിക്കില്ലെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ലോകത്തെ ഒന്നാംകിട പാര്‍ക്കായി ഇതിനെ മാറ്റും. ഭാവി തലമുറയ്ക്കായി വനംവകുപ്പ് ഒരുക്കുന്ന മഹത്തായ സംരംഭമാണിതെന്നും മന്ത്രി പറഞ്ഞു.
Full story came in mathrubhumi
http://www.mathrubhumi.com/kozhikode/news/612428-local_news-kozhikode.html

Follow us
We will keep you updated