യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി
December 3, 2010
ചാലിയം: ജാമ്യത്തിലിറങ്ങിയ യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. ചാലിയം ബീച്ചിലെ സിറാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാലിയം ഫിഷ് ലാന്‍ഡിങിനു സമീപം വച്ച് പോലിസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ സിറാജ് കോടതിയില്‍ ഹാജരായി ജാമ്യം നേടിയിരുന്നു. ഇന്നലെ ബേപ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാന്‍ എത്തിയപ്പോഴാണ് മര്‍ദ്ദനമുണ്ടായതെന്ന് സിറാജ് പറയുന്നു. എന്നാല്‍ പോലിസ് കേന്ദ്രങ്ങള്‍ ഇത് നിഷേധിച്ചു.
Follow us
We will keep you updated