ബേപ്പൂര്‍ ഫെസ്റ്റിന് വ്യോമാഭ്യാസവും യുദ്ധക്കപ്പല്‍ സന്ദര്‍ശന സൗകര്യവും

വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഫറോക്ക് മിനിസ്റ്റേഡിയത്തില്‍ നടക്കുന്ന ബേപ്പൂര്‍ ഫെസ്റ്റിനു മാറ്റുകൂട്ടാന്‍ ഇത്തവണ നാവികസേനയുടെ വ്യോമാഭ്യാസ പ്രകടനം.ഡിസംബര്‍19,20 തിയ്യതികളില്‍ ബേപ്പുര്‍ തീരത്താണ് അഭ്യാസം.രണ്ടുദിവസവും രാവിലെ സേനാംഗങ്ങളുടെ പ്രകടനമുണ്ടാവും.ഉച്ചക്ക് ശേഷം പ്രദര്‍ശനസൗകര്യം ഏര്‍പ്പെടുത്തും.

കഴിഞ്ഞവര്‍ഷങ്ങളിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ പുത്തന്‍ കാഴ്്ചകള്‍ ഒരുക്കിയാണ് മേള നടത്തുന്നത്.ഗായകന്‍മാരായ എം.ജി ശ്രീകുമാര്‍,ജാസി ഗിഫ്റ്റ്് തുടങ്ങിയവരുടെ ഗാനവിരുന്നും,സ്വരാജ് വെഞ്ഞാറംമൂട് അവതരിപ്പിക്കുന്ന കോമഡി ഷോയും മേളക്ക് കൊഴുപ്പേകും

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *