പോളി പ്രവേശനത്തിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ /എയ്ഡഡ് പോളിടെക്നിക്ക് കോളജുകളിലേക്കുള്ള 2015-16 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. പുതുക്കിയ പാഠ്യപദ്ധതി പ്രകാരമുള്ള ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ംംം.ുീഹ്യമറാശശൈീി.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്ന് പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രിന്റ് ഏതെങ്കിലും പോളിടെക്നിക് കോളജില്‍ അപേക്ഷ ഫീസ് സഹിതം ജൂണ്‍ ഒന്‍പതിനകം എല്പ്പിച്ച് രജിസ്ട്രേഷന് നമ്പര്‍ നേടണം. ഒന്നിലേറെ ജില്ലയിലെ പോളിടെക്നിക്കുകളിലേക്ക് ഒരൊറ്റ ഫോം വഴി അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും നൂറു രൂപ വീതം അപേക്ഷ ഫീസ് അടയ്ക്കേണ്ടതാണ്. പട്ടിക ജാതി /പട്ടികവിഭാഗക്കാര്‍ക്ക് 50 രൂപ വീതമാണ് ഫീസ്. ഏത് ജില്ലയിലേക്കുമുള്ള അപേക്ഷയും സംസ്ഥാനത്തെ ഏതു പോളിടെക്നിക്ക് കോളേജിലും സ്വീകരിക്കും . ഇതോടൊപ്പം സ്വാശ്രയ മേഖലയിലെ പോളിടെക്നിക്ക് കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയില്‍ ലഭ്യമായ ഉയര്‍ന്ന ഫീസ് നല്‍കേണ്ട സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. എയ്ഡഡ് പോളിടെക്നിക്ക് കോളജുകളിലെയും സ്വാശ്രയ മേഖലയിലെ പോളിടെക്നിക്ക് കോളജുകളിലെയും മാനേജ്മന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ അതാത് പോളിടെക്നിക്ക് കോളജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
Follow us
We will keep you updated