ടി.കെ. ശൈലജ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ്
November 9, 2010
കടലുണ്ടി:ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഏഴാം വാര്‍ഡ് അംഗം ടി.കെ.ശൈലജയെ തിരഞ്ഞെടുത്തു.16-ാം വാര്‍ഡ് അംഗം മണ്ടകത്തിങ്ങല്‍ പുരുഷോത്തമനാണ് വൈസ് പ്രസിഡന്റ്.വരണാധികാരി മറിയ അല്‍ഫോണ്‍സ വില്യമിന്റെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആറിനെകിരെ 16 വോട്ടുകള്‍ നേടിയാണ് ടി.കെ.ശൈലജ പ്രസ്ഡന്റായത്.
മുസ്ലീം ലീഗിലെ 22-ാം വാര്‍ഡ് അംഗം എം.ഷഹര്‍ബാന്‍ ആയിരുന്നു യു.ഡി.എഫില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.ആറിനെതിരെ 16 വോട്ടുകള്‍ നേടിയാണ് എം.പുരുഷോത്തമന്‍ വൈസ് പ്രസിഡന്റായത്.ആറാം വാര്‍ഡ് അംഗം കോണ്‍ഗ്രസ്സിലെ ആലമ്പറ്റ വാസുദേവനാണ് എതിര്‍പക്ഷത്തുനിന്നും വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
Follow us
We will keep you updated