ജനപ്രതിനിധികളെ ആദരിച്ചു
November 8, 2010
കടലുണ്ടി:ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഫോക്കസ് ചാലിയം നല്‍കിയ സ്വീകരണം ആര്‍.ഡി.ഒ കെ .പി. രമാദേവി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഒ.എം നാസര്‍ അധ്യക്ഷ്യം വഹിച്ചു.മോഹന്‍ ചാലിയം ജനപ്രതിനിധികളെ പരിചയപ്പെടുത്തി.
ജില്ലാവ്യവസായകേന്ദ്രം മാനേജര്‍ അമ്പാളി രാജന്‍ ,കൊളത്തൊടി ഉണ്ണികൃഷ്ണന്‍,ടി.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഒ.ഭക്തവത്സലന്‍,കൊടമന സരസു,ബ്ലോക്ക് അംഗങ്ങളായ എം.മൂസ്സകോയ,റീന മുണ്ടേങ്ങാട്ട്,പി.ഉദയകുമാരി,കെ.സുലൈഖ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ ശൈലജ,മണ്ടകത്തിങ്ങല്‍ പുരുഷോത്തമന്‍,വി.കെ കുഞ്ഞാലികുട്ടി,എം.കെ ഇസ്മയില്‍ എന്നിവര്‍ സ്വീകരണത്തിനു മറുപടി പറഞ്ഞു.
മനോരമ 08-11-10
Follow us
We will keep you updated