‘കേരളം ഇളനീര്‍’ ഏരിയ ഓഫിസ് ഉദ്ഘാടനം

കേരകര്‍ഷകരുടെ കൂട്ടായ്മയും കേരളം ഇളനീരിന്റെ (കേരള ലക്ഷദ്വീപ് മാഹി ഇളനീര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്) കടലുണ്ടി ഏരിയ ഓഫിസ് ഉദ്ഘാടനവും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന മുണ്ടേങ്ങാട് നിര്‍വഹിച്ചു.

കടലുണ്ടി അമ്പാളി ബില്‍ഡിങ്ങില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ നാളികേര കോംപ്ലക്‌സ് സ്ഥാപിച്ച് നാളികേരത്തില്‍നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ചു കേരളം ഇളനീര്‍ ചെയര്‍മാന്‍ പി. പ്രേമാനന്ദന്‍ വിശദീകരിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കെറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഒ. ഭക്തവത്സലന്‍, എംസിഎം ഹനീഫ, എം.വി. സൈതാലിക്കുട്ടി എന്നിവര്‍ക്ക് നല്‍കി.

കര്‍ഷകര്‍ക്കുള്ള ബയോഗ്യാസ് പ്ലാന്റ് വിതരണം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം മൂസക്കോയ, കെ.എം. രാമചന്ദ്രന് നല്‍കി. ഇളനീര്‍ കൃഷിക്കനുയോജ്യമായ തെങ്ങിന്‍തൈ പുഴക്കല്‍ രാമചന്ദ്രന് നല്‍കി അസിസ്റ്റന്റ് കൃഷി ഓഫിസര്‍ അബ്ദുള്‍ സത്താര്‍ നിര്‍വഹിച്ചു. ഉഷ പാലക്കല്‍, ഓണത്തറ വിശ്വനാഥന്‍, സി.പി. അളകേശന്‍, എന്‍.കെ. ബിച്ചിക്കോയ, കെ.എം. രാമചന്ദ്രന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, രാമദാസന്‍, കെ.കെ. ശ്രീധരന്‍, ഉന്മേഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

മെട്രോവാര്‍ത്തയില്‍ നവംബര്‍ നാലിന് പ്രസിദ്ധീകരിച്ചത്.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *