കടലുണ്ടി പക്ഷിസങ്കാതത്തില്‍ 22-ഇനം പക്ഷികളെ കണ്ടെത്തി.
വിഖ്യാത പക്ഷിനിരീക്ഷകനായ ഡോ.സലീം അലിയുടെ ജന്മദിനത്തോടനുബന്ധിച്ചു മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രവര്‍ത്തകര്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പക്ഷികളെ കണ്ടെത്തിയത്.മുറതെറ്റാതെ കടലുണ്ടിയിലെത്താറുള്ള ദേശാടനക്കിളികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു മത്സരത്തിന്റെ ഭാഗമായാണ് കടലുണ്ടിയില്‍ പക്ഷിനിരീക്ഷണം നടത്തിയത്.
നീര്‍ക്കാക്ക,കൃഷ്ണപരുന്ത്,ചക്കിപരുന്ത്,ചെറിയ മീന്‍കൊത്തി,മീന്‍കൊത്തിചാത്തന്‍,പെരുമുണ്ടി,തിരമുണ്ടി,ഇരട്ടത്തലച്ചി,കരിന്തലയന്‍ മീന്‍കൊത്തി,വെട്ടുക്കളി,മൈന,ചോരക്കോലി,കുളക്കോഴി,കടല്‍ക്കാക്ക,മണല്‍ക്കോഴി,വാര്‍ബ്ലര്‍,റീഡ വാര്‍ബ്ലര്‍ എന്നിവയാണ് സങ്കേതത്തില്‍ കാണപ്പെടുന്നത്.ഇവയില്‍ ചോരക്കാലി,കടല്‍ക്കാക്ക,മണല്‍ക്കോഴി,എന്നിവയാണ് ദേശാടനപക്ഷികളായുള്ളത്.സാധാരണ ഒക്ടോബര്‍ അവസാനമാകുമ്പോഴേക്കും പക്ഷികള്‍ നിറയുന്ന സങ്കേതത്തില്‍ ഇതുവരെ കാര്യമായി എത്തിയിട്ടില്ല.തുടര്‍ച്ചയായി കാലാവസ്ഥയിലുണ്ടായ മാറ്റവും ,വഴിയിലുണ്ടാകുന്ന മലിനീകരണവും വരവിനെ ബാധിച്ചിരിക്കാമെന്ന് പ്രശസ്ത പക്ഷിനിരീക്ഷകന് ടി.അജിത്കുമാര്‍ പറഞ്ഞു.
കടലുണ്ടിപ്പാലം വന്നതോടെ ഉണ്ടായ ശബ്ദശല്യവും,അഴിമുഖത്തുനിന്നുള്ള മണല്‍വാരലും ,മാലിന്യപ്രശ്നങ്ങളും ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കിയതായും ഇതു പക്ഷിയുടെ വരവിനെ ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Follow us
We will keep you updated