കടലുണ്ടിയില്‍ പുതിയ കണ്ടല്ചെടി കണ്ടെത്തി.
കടലുണ്ടി: കടലുണ്ടി കമ്മ്യൂണിറ്റ് റ്സര്വില് പുതിയ ഒരിനം കണ്ടല്ചെടി കണ്ടെത്തി.സൊനറേഷിയ അല്‍ബ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നക്ഷത്രകണ്ടലാണ് പക്ഷിസങ്കേതത്തിനു സമീപം കണ്ടെത്തിയത്.2-മീറ്ററോളം വളര്‍ന്ന ചെടി പൂവിട്ടതാണ് തിരിച്ചറിയാന്‍ സഹായിച്ചത്.വനംവകുപ്പ് താമരശ്ശേരി റേഞ്ച് ഫോറസ്റ്റര്‍ ടി.ശിവദാസനും കമ്യൂണിറ്റി റിസര്‍വ് വാച്ചര്‍മാരും നടത്തിയ പരിശോധനക്കിടക്കാണ് കണ്ടല്‍ കണ്ടെത്തിയത്.ഇതോടെ കടലുണ്ടിയില്‍ 7-ഇനം കണ്ടലുകളായി.
നക്ഷത്രകണ്ടലുകള് പൊതുവെ കുറവാണെങ്കിലും വടക്കെ മലബാറിലെ ചിലയിടങ്ങളില്‍ കാണപ്പെട്ടിട്ടുണ്ട്.വെള്ളനിറമുള്ള പൂക്കളിടുന്ന ഇവയുടെ കായക്ക് പമ്പരത്തിന്റെ രൂപമാണ്.നീണ്ട വൃത്താകൃതിയിലുള്ള ഇല മറ്റു കാലിത്തീറ്റയേക്കാള്‍ പതിന്മടങ്ങ് പോഷകാഹാരക്കൂടുതലുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിനാഗിരി നിര്‍മ്മാണത്തിനും വിരകളെ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന ഇതിന്റെ കായ ഭക്ഷ്യയോഗ്യമാണ്.
Follow us
We will keep you updated