കടലുണ്ടിയില്‍ നടപടിക്രമം പാലിക്കാതെ ബജറ്റ് അവതരിപ്പിച്ചതായി ആക്ഷേപം
കടലുണ്ടി. കടലുണ്ടി പഞ്ചായത്തിന്റെ 2011-2012
വാര്‍ഷിക ബജറ്റ് നടപടി ക്രമങ്ങള്‍ ലംഘിച്ച്
അവതരിപ്പിച്ചതായി ആരോപണം . തിങ്കളാഴ്ച
അടിയന്തിര ഭരണ സമിതി യോഗം വിളിച്ചുചേര്‍ത്താണ്
ബജറ്റ് അവതരിപ്പിച്ചതെന്ന് യു.ഡി.എഫ് അംഗങ്ങള്‍
പരാതിപ്പെട്ടു.
സാധാരണ പഞ്ചായത്തംഗങ്ങള്‍ക്ക് മൂന്ന്
ദിവസം മുമ്പ് നോട്ടീസ് നല്‍കി വിശേഷാല്‍ യോഗം ചേര്‍ന്നാണ്
വാര്‍ഷിക അവതരിപ്പിക്കാറെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.ഇക്കാര്യം
പഞ്ചായത്ത് സെക്രട്ടറിയെ ബോധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
അടിയന്തിരയോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
എം പുരുഷോത്തമന്‍ 10കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് അവതരണത്തിനു
ശേഷം യോഗം പിരിഞ്ഞ് ,വിശദമായ ചര്‍ച്ചയ്ക്ക് മാര്‍ച്ച്‌നാലിന് വീണ്ടും ചേരാനും
തീരുമാനിച്ചു. [മാത്യഭൂമി]

Follow us
We will keep you updated