mail@shinod.in

കടലുണ്ടി വാവുത്സവം സമാപിച്ചു

കടലുണ്ടി വാവുത്സവം സമാപിച്ചു

താളമേളങ്ങളുടെ അകമ്പടിയോടെ ഭക്തര്‍ക്ക് അനുഗ്രഹം പകര്‍ന്ന് പേടിയാട്ടമ്മയും മകന്‍ ജാതവനും വാക്കടവത്ത് നിന്ന് തിരിച്ചെഴുന്നള്ളി. ഇതോടെ ഇക്കൊല്ലത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമായി.
ശുദ്ധജല പദ്ധതി നോക്കുകുത്തിയായി

ശുദ്ധജല പദ്ധതി നോക്കുകുത്തിയായി

ചാലിയം തീരദേശവാസികളെ ലക്ഷ്യമിട്ട് ആരംഭിച്ച കടുക്കബസാര്‍ ശുദ്ധജല പദ്ധതി നോക്കുകുത്തി. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നടപടിയില്ലാത്തത് കടലോരത്തെ കുടുംബങ്ങളെ വലയ്ക്കുകയാണ്. ജലക്ഷാമം രൂക്ഷമായ തീരമേഖലയിലെ വീട്ടമ്മമാര്‍ കുടിവെള്ളത്തിനു പരക്കം പായുമ്പോഴാണ് പഞ്ചായത്ത് പദ്ധതി കാഴ്ചവസ്തുവായി നില്‍ക്കുന്നത്.
ചാലിയം പട്ടര്‍മാട് നിവാസികള്‍ ഭീതിയില്‍

ചാലിയം പട്ടര്‍മാട് നിവാസികള്‍ ഭീതിയില്‍

സൂനാമി തിരയടിയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുതുക്കിപ്പണിയാത്തതിനാല്‍ ചാലിയം പട്ടര്‍മാട് തുരുത്ത് നിവാസികള്‍ ഭീതിയില്‍. ശക്തമായ തിരയടിയില്‍ ഭിത്തി തകര്‍ന്ന് തുരുത്തിനു സംരക്ഷണമില്ലാതായി. ഇതോടെ ചാലിയാറിനു നടുവിലുള്ള തുരുത്തിലെ താമസക്കാര്‍ ദുരിതത്തിലാണ്. ഭിത്തി തകര്‍ന്ന ഭാഗത്തു കൂടി വേലിയേറ്റത്തില്‍ വെള്ളം ഇരച്ചു കയറുന്നതിനാല്‍ കരയിലെ മണ്ണൊലിപ്പും രൂക്ഷമായിട്ടുണ്ട്.
ഉപജില്ലാ കായികമേള, ചാലിയം സ്‌കൂള്‍ ചാംപ്യന്മാര്‍

ഉപജില്ലാ കായികമേള, ചാലിയം സ്‌കൂള്‍ ചാംപ്യന്മാര്‍

ഫറോക്ക് ഉപജില്ലാ കായികമേളയില്‍ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ്. യു.പി. വിഭാഗത്തില്‍ ചാലിയം ഉമ്പിച്ചിഹാജി സ്‌കൂള്‍ ഒന്നാം സ്ഥാനവും നല്ലളം എ.യു.പി.എസ്. രണ്ടാം സ്ഥാനവും നേടി
കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച

കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച

മലബാറിലെ ഉത്സവങ്ങള്‍ക്ക് തിരിതെളിയിക്കുന്ന കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച. ഇതിനു മുന്നോടിയായുള്ള ജാതവന്‍ പുറപ്പാടിന് തുടക്കമായി. കറുത്തവാവിന് മൂന്നു നാള്‍ മുമ്പാണ് ജാതവന്‍ പേടിയാട്ടമ്മയെ കാണാന്‍ പുറപ്പെടുന്നത്. ഊരുചുറ്റലിനു ശേഷം ഉത്സവദിവസമാണ് ഇരുവരും നേരെ കാണുന്നതെന്നാണ് ഐതിഹ്യം.
‘കേരളം ഇളനീര്‍’ ഏരിയ ഓഫിസ് ഉദ്ഘാടനം

‘കേരളം ഇളനീര്‍’ ഏരിയ ഓഫിസ് ഉദ്ഘാടനം

കേരകര്‍ഷകരുടെ കൂട്ടായ്മയും കേരളം ഇളനീരിന്റെ (കേരള ലക്ഷദ്വീപ് മാഹി ഇളനീര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്) കടലുണ്ടി ഏരിയ ഓഫിസ് ഉദ്ഘാടനവും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന മുണ്ടേങ്ങാട് നിര്‍വഹിച്ചു.
ഷണ്‍മുഖന്‍-ചരമം

ഷണ്‍മുഖന്‍-ചരമം

കടലുണ്ടി :വട്ടപ്പറമ്പ് വല്ലാപ്പുന്നിയില്‍ ചുള്ളിക്കല്‍ ഷണ്‍മുഖന്‍ (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: ലാലു, ഷാലു, ഷിജുലാല്‍. മരുമകള്‍: ബജിത്ര. …
ദേവകി

ദേവകി

കടലുണ്ടി: വട്ടപറമ്പ് കക്കാട്ട് ദേവകി (55) അന്തരിച്ചു. ഭര്‍ത്താവ്: കക്കാട്ട് ധനപാലന്‍. മക്കള്‍: വിനോദ്, സിന്ധു. മരുമക്കള്‍: പ്രമീള, വിനോദ്.…
കോട്ടക്കടവ് ടൂറിസം പദ്ധതി ഇപ്പോഴും ‘വെള്ളത്തില്‍’

കോട്ടക്കടവ് ടൂറിസം പദ്ധതി ഇപ്പോഴും ‘വെള്ളത്തില്‍’

കടലുണ്ടിപ്പുഴയോരത്തെ കോട്ടക്കടവ് ടൂറിസംപദ്ധതി അവഗണനയില്‍. കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് പ്രദേശത്തോടനുബന്ധിച്ച് മലപ്പുറം ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം മുമ്പായിരുന്നു പദ്ധതി തുടങ്ങിയത്. കോട്ടക്കടവ് പാലത്തിനോടുചേര്‍ന്ന പുഴയോരത്താണ് പദ്ധതിക്കായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നത്.
വാര്‍ധക്യകാല പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം

വാര്‍ധക്യകാല പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം

വിധവവാര്‍ധക്യകാല പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം കടലുണ്ടി യൂണിറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എ. അബ്ദുറഹിമാ…