കടലുണ്ടിയില്‍ അനധികൃത മണല്‍ പിടികൂടി-Mathrubhumi

ഫറോക്ക്: കടലുണ്ടി പഞ്ചായത്തില്‍ അനധികൃത മണല്‍ക്കടവുകളില്‍ പഞ്ചായത്തംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ 11 ലോഡ് മണല്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാക്കടവ്, കടലുണ്ടിക്കടവ് ഭാഗങ്ങളിലായിരുന്നു പരിശോധന. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ, വൈ. പ്രസി. എം. പുരുഷോത്തമന്‍, അംഗങ്ങളായ അനി, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. പിടികൂടിയ മണല്‍ കടലുണ്ടി വില്ലേജധികൃതര്‍ക്ക് കൈമാറി ലേലത്തില്‍ വിറ്റു.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *