History of Panchayath

കടലുണ്ടി പഞ്ചായത്ത ചരിത്രം
മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിനു കീഴില്‍ വില്ലേജുകള്‍ തോറും
പഞ്ചായത്തുകള്‍ രൂപീകരിക്കപ്പെട്ടതിന്റെ ഭാഗമായി 1965ല്‍ റവന്യു
വില്ലേജുകളായ മണ്ണൂരിലും കടലുണ്ടിയിലും പഞ്ചായത്ത് ബോര്‍ഡുകള്‍ നിലവില്‍ വന്നു. പി ഗോപാലന്‍ പ്രസിഡന്റായും സി പത്മനാഭന്‍ വൈസ് പ്രസിഡന്റായും ഞാവില്‍ കുട്ടികൃഷ്ണന്‍ നായര്‍,കളത്തിങ്കല്‍ കുഞ്ഞിക്കോയ, കൂര്‍മന്തറ വെലായുധന്‍, പിലാക്കാട്ട് ചോയിക്കുട്ടി, പള്ളത്ത് അപ്പുകുട്ടന്‍, പിലാക്കാട്ട് കുഞ്ഞു എന്നുവര്‍ മെംബര്‍മാരായുള്ള ഭരണസമിതി മണ്ണൂരും
അമ്പാളി ശങ്കരന്‍ പ്രസിഡന്റും കെ കെ ഉബൈദുള്ള വൈസ് പ്രസിഡന്റും പി ബി മുഹമ്മദ് ഹാജി, ബി.സി ചെറിയബാവ, പി.ബി.ഐ കാസിം, പി പി അപ്പുണ്ണി, ഓണത്തറ ചോയുണ്ണി, ആലംപറ്റ് സാമി, പച്ചാട്ട് സ്വാമികുട്ടി, ആലിമുഹമ്മദ് എന്നവര്‍ അംഗങ്ങളായ സമിതി കടലുണ്ടിയിലും അധികാരമേറ്റു.

1962ല്‍ പുതിയ പഞ്ചായത്ത് നിയമപ്രകാരമുള്ള സംവിധാനം നിലവില്‍ വന്നു. അതുപ്രകാരം മണ്ണൂര്‍, കടലുണ്ടി പഞ്ചായത്തുകള്‍ ചേര്‍ത്ത് സ്‌പെഷല്‍ ഓഫീസര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കടലുണ്ടിയിലെ അമ്പാളി ബില്‍ഡിങില്‍ ആരംഭിച്ചു. 1963 ഡിസംബറില്‍ ബാലറ്റ് സംവിധാനത്തിലൂടെയുള്ള വോട്ടെടുപ്പ് നടന്നു. അമ്പാളി ശങ്കരന്‍ (പ്രസിഡന്റ്), പി ബി മുഹമ്മദ് കോയഹാജി(വൈസ് പ്രസിഡന്റ്) , ടി അബ്ദുള്‍ ഖാദര്‍(മെബംര്‍), ടി എം ഉമ്മര്‍ കോയ, കെ സാമി, പി സാമികുട്ടി, എ കെ പള്ളത്ത്, സി പത്മനാഭന്‍, ഒ ചന്ദ്രശേഖരന്‍ വൈദ്യര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയിലേക്ക് വനിതാ അംഗമായി പി ഭാര്‍ഗവിയെ നോമിനേറ്റ് ചെയ്തു.

1984 ജനുവരി ഒന്നിന് അധികാരമേറ്റ ഈ ബോര്‍ഡ് തുടര്‍ച്ചയായ 16 വര്‍ഷം ഭരണം നടത്തി. അതിനിടയ്ക്ക് അമ്പാളി ശങ്കരനും ടി എ ഉമ്മര്‍ കോയയും അന്തരിച്ചു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലാം വാര്‍ഡില്‍ നിന്ന് പിന്‍പുറത്ത് ചന്തപ്പനും രണ്ടാം വാര്‍ഡില്‍ നിന്ന്
ഇസ്മാലുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു. ശങ്കരന് പകരം പി ബി മുഹമ്മദ്
കോയ ഹാജി പ്രസിഡന്റും പി സാമി കുട്ടി വൈസ് പ്രസിഡന്റുമായി. പിന്നീട് ഒരു ഘട്ടത്തില്‍ പി സാമി കുട്ടി പ്രസിഡന്റായും ഇസ്മാലുട്ടി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നു പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കെട്ടിടം ശ്രീ കണ്ണന്തോടി
സേതുമാധവന്‍ നമ്പ്യാര്‍ സംഭാവന ചെയ്ത സ്ഥലത്താണ്. 131270നാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്.

1979ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി അപ്പുകുട്ടന്‍ പ്രസിഡന്റായും സി
രാജചന്ദ്രന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായും പി പി എ മാരാത്ത്,
കോണത്ത് അപ്പുകുട്ടന്‍, കെ കണ്ടന്‍, കുന്നത്ത് സുബ്രഹ്മണ്യന്‍, ഇ
മുഹമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ അംഗങ്ങളായും
തിരഞ്ഞെടുക്കപ്പെട്ടു. 1984 മുതല്‍ 87 വരെ ഉദ്യോഗസ്ഥ ഭരണമായിരുന്നു.

1987ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ അപ്പുകുട്ടന്‍ മാസ്റ്റര്‍
പ്രസിഡന്റും ഐ ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റും പി ഇ ബാവ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എന്‍ ദാസന്‍, കെ സുരേന്ദ്രന്‍ മാസ്റ്റര്‍, ഗിരിജ
ടീച്ചര്‍, അബ്ദുള്ളകുട്ടി ഹാജി, കെ കുട്ടായി, തോട്ടോളി ചന്തു, പത്മാവതി ടീച്ചര്‍, പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

1996 പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവില്‍വന്ന ഭരണസമിതിയില്‍ പി
ഭാര്‍ഗ്ഗവി(പ്രസിഡന്റ്), യതീന്ദ്രദാസ്(വൈസ് പ്രസിഡന്റ്) കെ
ഗംഗാധരന്‍(സ്റ്റാന്റിങ് കമ്മിറ്റി), എം ഇസ്ഹാഖ്(മെംബര്‍), മുഹമ്മദ്
അബ്ദുള്‍ ജമാല്‍, സി എം സതീ ദേവി, ഒ വിശ്വനാഥന്‍, സി അബ്ദുറഹ്മാന്‍
മാസ്റ്റര്‍, ബേബി എന്ന ദേവകി, എന്‍ ദാസന്‍, പുഷ്പവല്ലി പി, സാജിത
മണ്ണിശ്ശേരി, എ വി കമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു.