Month: November 2012

മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച

മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച

വടക്കുമ്പാട് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ നിര്‍മിച്ച മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച. വേലിയേറ്റത്തില്‍ ചീര്‍പ്പിലൂടെ ഓരുവെള്ളം കവിഞ്ഞൊഴുകി പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനമായി. ഷട്ടറുകള്‍ക്കിടയിലുള്ള ദ്വാരത്തിലൂടെ തോടിലേക്ക് കയറുന്ന വെള്ളം വ്യാപിച്ചാണ്
ലക്ഷ്മി-ചരമം

ലക്ഷ്മി-ചരമം


മണ്ണൂര്‍: മുക്കത്തുകടവ് പരേതനായ കോണത്ത് അയ്യപ്പന്റെ ഭാര്യ ലക്ഷ്മി (65) അന്തരിച്ചു. മക്കള്‍: ബേബി, അഭിലാഷ്. മരുമകന്‍: ബാബു (അത്താണിക്കല്‍
മണ്ഡലമഹോത്സവം

മണ്ഡലമഹോത്സവം

മണ്ണൂര്‍ വടക്കുമ്പാട് ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലമഹോത്സവം നവംബര്‍ 16 ന് ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ട് ഭഗവതിസേവ, സുദര്‍ശനഹോമം, നാഗപൂജ, നൂറും പാലും, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായിരിക്കും.
പ്രതിഷ്ഠാദിനം

പ്രതിഷ്ഠാദിനം

മണ്ണൂര്‍ ആല്‍പറമ്പ് സര്‍പ്പക്കാവില്‍ നവംബര്‍ 14 ന് പാമ്പുമേക്കാട്ട് മന ശ്രീവല്ലഭന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിക്കും. ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ ആറിന് ആരംഭിക്കും.
മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്ക്

മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്ക്

വാവുത്സവത്തിന്റെ ഭാഗമായി കടലുണ്ടി ലെവല്‍ ക്രോസിനു സമീപം വാക്കടവില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് സ്വദേശിനി ജഹന (ആറ്) യ്ക്കാണ് പരിക്ക്.
കടലുണ്ടി വാവുത്സവം സമാപിച്ചു

കടലുണ്ടി വാവുത്സവം സമാപിച്ചു

താളമേളങ്ങളുടെ അകമ്പടിയോടെ ഭക്തര്‍ക്ക് അനുഗ്രഹം പകര്‍ന്ന് പേടിയാട്ടമ്മയും മകന്‍ ജാതവനും വാക്കടവത്ത് നിന്ന് തിരിച്ചെഴുന്നള്ളി. ഇതോടെ ഇക്കൊല്ലത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമായി.
ശുദ്ധജല പദ്ധതി നോക്കുകുത്തിയായി

ശുദ്ധജല പദ്ധതി നോക്കുകുത്തിയായി

ചാലിയം തീരദേശവാസികളെ ലക്ഷ്യമിട്ട് ആരംഭിച്ച കടുക്കബസാര്‍ ശുദ്ധജല പദ്ധതി നോക്കുകുത്തി. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നടപടിയില്ലാത്തത് കടലോരത്തെ കുടുംബങ്ങളെ വലയ്ക്കുകയാണ്. ജലക്ഷാമം രൂക്ഷമായ തീരമേഖലയിലെ വീട്ടമ്മമാര്‍ കുടിവെള്ളത്തിനു പരക്കം പായുമ്പോഴാണ് പഞ്ചായത്ത് പദ്ധതി കാഴ്ചവസ്തുവായി നില്‍ക്കുന്നത്.
ചാലിയം പട്ടര്‍മാട് നിവാസികള്‍ ഭീതിയില്‍

ചാലിയം പട്ടര്‍മാട് നിവാസികള്‍ ഭീതിയില്‍

സൂനാമി തിരയടിയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുതുക്കിപ്പണിയാത്തതിനാല്‍ ചാലിയം പട്ടര്‍മാട് തുരുത്ത് നിവാസികള്‍ ഭീതിയില്‍. ശക്തമായ തിരയടിയില്‍ ഭിത്തി തകര്‍ന്ന് തുരുത്തിനു സംരക്ഷണമില്ലാതായി. ഇതോടെ ചാലിയാറിനു നടുവിലുള്ള തുരുത്തിലെ താമസക്കാര്‍ ദുരിതത്തിലാണ്. ഭിത്തി തകര്‍ന്ന ഭാഗത്തു കൂടി വേലിയേറ്റത്തില്‍ വെള്ളം ഇരച്ചു കയറുന്നതിനാല്‍ കരയിലെ മണ്ണൊലിപ്പും രൂക്ഷമായിട്ടുണ്ട്.
ഉപജില്ലാ കായികമേള, ചാലിയം സ്‌കൂള്‍ ചാംപ്യന്മാര്‍

ഉപജില്ലാ കായികമേള, ചാലിയം സ്‌കൂള്‍ ചാംപ്യന്മാര്‍

ഫറോക്ക് ഉപജില്ലാ കായികമേളയില്‍ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ്. യു.പി. വിഭാഗത്തില്‍ ചാലിയം ഉമ്പിച്ചിഹാജി സ്‌കൂള്‍ ഒന്നാം സ്ഥാനവും നല്ലളം എ.യു.പി.എസ്. രണ്ടാം സ്ഥാനവും നേടി
കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച

കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച

മലബാറിലെ ഉത്സവങ്ങള്‍ക്ക് തിരിതെളിയിക്കുന്ന കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച. ഇതിനു മുന്നോടിയായുള്ള ജാതവന്‍ പുറപ്പാടിന് തുടക്കമായി. കറുത്തവാവിന് മൂന്നു നാള്‍ മുമ്പാണ് ജാതവന്‍ പേടിയാട്ടമ്മയെ കാണാന്‍ പുറപ്പെടുന്നത്. ഊരുചുറ്റലിനു ശേഷം ഉത്സവദിവസമാണ് ഇരുവരും നേരെ കാണുന്നതെന്നാണ് ഐതിഹ്യം.