സര്‍ക്കാര്‍ പദ്ധതികളൊന്നും പ്രഖ്യാപനത്തില്‍ ഒതുങ്ങില്ല -മന്ത്രി കരീം.

കടലുണ്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും സമയബന്ധിതമായി
പൂര്‍ത്തിയാക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. നിയമങ്ങളുടെ
പരിധിക്കുള്ളില്‍ നിന്നു കൊണ്ട് ജനങ്ങള്‍ക്ക് പരമാവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍
നടത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതുക്കൊണ്ട് തന്നെ നടത്തുമെന്ന് പറഞ്ഞ
പദ്ധതികളൊന്നും  പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങില്ല.
ചാലിയം മേഖലയിലെ കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണത്തിന്റെ
ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലീസ് ഭൂമികളില്‍ താമസിക്കുന്ന
അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കും.
ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ് . ഭൂമിക്ക് വേണ്ടിയുള്ള സമരം
ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുക സര്‍ക്കാറിന്റെ നയമല്ല.  ചാലിയത്ത് യുദ്ധകപ്പല്‍
രൂപകല്പന കേന്ദ്രവുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ക്കായി  നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച
എല്ലാ പദ്ധതികളും യാഥാര്‍ഥ്യമാക്കും. മേഖലയിലെ 59 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍
പട്ടയവിതരണം നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി . ഇതില്‍ 10 പേര്‍ക്കുള്ള
പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ
എന്‍.വി . ബാദുഷ, പിലാക്കാട്ട്ഷണ്‍മുഖന്‍, പിലാക്കാട്ട് റീന, കളക്ടര്‍പി ബി. സലീം എന്നിവര്‍
പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പുരുഷോത്തമന്‍ സ്വാഗതവും,തഹസില്‍ദാര്‍
ജനില്‍കുമാര്‍ നന്ദിയും പറഞ്ഞു.-മാതൃഭൂമി

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *