കടലുണ്ടിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം

കടലുണ്ടിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം
ഫറോക്ക്.  കടലുണ്ടിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് വെളളിയാഭരണങ്ങള്‍ കവര്‍ന്നു.
കടലുണ്ടി റെയില്‍വേ ലെവല്‍ക്രോസിനു സമീപം ആപ്‌കോസ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന
ജിതിന്‍ ജ്വല്ലറിയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
25000 രൂപയൂടെവെളളിയാഭരണങ്ങളാണ് മോഷണം പോയതെന്ന് ഉടമ കടലുണ്ടി അമ്പാളി
പറമ്പില്‍ ജ്യോതി പറഞ്ഞു. ജ്വല്ലറിക്കകത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലോക്കര്‍
തുറക്കാന്‍ പറ്റാത്തതിനാല്‍ നഷ്ടപ്പെട്ടില്ല.
ഞായറാഴ്ച രാത്രി എട്ടേമുക്കാല്‍ വരെ ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പാല്‍
വിതരണത്തിനെത്തിയ ആളാണ് ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ന്നുകിടക്കുന്ന വിവരം ഉടമയെ അറിയിച്ചത്.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *