മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്ക്

കടലുണ്ടി വാവുത്സവത്തിന്റെ ഭാഗമായി കടലുണ്ടി ലെവല്‍ ക്രോസിനു സമീപം വാക്കടവില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ മരണക്കിണറില്‍ വീണ് ബാലികയ്ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് സ്വദേശിനി ജഹന (ആറ്) യ്ക്കാണ് പരിക്ക്. പ്രദര്‍ശനം നടക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ കോട്ടക്കടവിലെ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*