ഉപജില്ലാ കായികമേള, ചാലിയം സ്‌കൂള്‍ ചാംപ്യന്മാര്‍

ഫറോക്ക് ഉപജില്ലാ കായികമേളയില്‍ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ്. യു.പി. വിഭാഗത്തില്‍ ചാലിയം ഉമ്പിച്ചിഹാജി സ്‌കൂള്‍ ഒന്നാം സ്ഥാനവും നല്ലളം എ.യു.പി.എസ്. രണ്ടാം സ്ഥാനവും നേടി. എല്‍.പി. വിഭാഗത്തില്‍ കരിങ്കല്ലായി വെനേറിനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. നടുവട്ടം എല്‍.പി സ്‌കൂളിനാണ് രണ്ടാം സ്ഥാനം.

സമാപനസമ്മേളനം നല്ലളം സി.ഐ. ഇ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് പുതുക്കുടി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ആസിഫ്, കെ.പി.കുഞ്ഞുമുഹമ്മദ്, കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷഫീഖ് സ്വാഗതവും രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. mathrubhumi 13-11-2012

Be the first to comment

Leave a Reply

Your email address will not be published.


*